നിപ്പ ഭീതി; കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ തലപ്പാടിയില്‍ പരിശോധിച്ചു തുടങ്ങി; പനി ബാധിച്ചവരെ ക്വാറന്റയിനിലാക്കും

മംഗളൂരു: നിപ വൈറസ് വ്യാപന ഭീതി കാരണം തലപ്പാടിയില്‍ കര്‍ണാടക ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചു. കേരളത്തിലെ മൂന്ന് ജില്ലകളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ജില്ലാ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധിച്ചു തുടങ്ങി. പനി ബാധിച്ചവരുണ്ടെങ്കില്‍ അവരെ നിരീക്ഷണത്തിലാക്കാനാണ് തീരുമാനം.
തലപ്പാടി ചെക്ക്‌പോസ്റ്റിലൂടെ കടന്നു പോയ മൂന്ന് ജില്ലകളിലെ യാത്രക്കാരുടെ താപനില പരിശോധിച്ചു. അതേസമയം വൈകുന്നേരം വരെ നടത്തിയ പരിശോധനയില്‍ യാത്രക്കാരില്‍ ആര്‍ക്കും പനി ബാധിച്ചതായി കണ്ടെത്തിയില്ല. ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ ഡോ.നവീന്‍ ചന്ദ്ര കുലാല്‍, താലൂക്ക് ഹെല്‍ത്ത് ഓഫീസര്‍ ഡോ.സുജയ് ഭണ്ഡാരി, കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍മാരായ ഡോ.ഗോപി പ്രകാശ്, ഡോ.അനിത, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

One thought on “നിപ്പ ഭീതി; കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ തലപ്പാടിയില്‍ പരിശോധിച്ചു തുടങ്ങി; പനി ബാധിച്ചവരെ ക്വാറന്റയിനിലാക്കും

  • Manesh

    ട്രെയിനിലും വിമാനത്തിലും പോവുന്നവർക്ക് നിപ്പ ഉണ്ടാവില്ലേ

    Reply

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page