നബിദിനമാഘോഷിച്ച് നാട്; കനത്ത മഴ ഘോഷയാത്രയെ ബാധിച്ചു

കാസർകോട്: നബിദിനാഘോഷങ്ങൾക്ക് ജില്ലയിൽ തുടക്കം. ആഘോഷത്തിന്‍റെ ഭാഗമായി  മഹല്ലുകൾ കേന്ദ്രീകരിച്ചു  കലാ-സാഹിത്യമത്സരങ്ങൾ ആരംഭിച്ചു.പളളികളിൽ രാവിലെ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമാർ പതാക ഉയർത്തി. ഖത്തീബുമാർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. നബിസങ്കീർത്തനങ്ങൾ അലയടിച്ച ഭക്തിനിർഭരമായഅന്തരീക്ഷത്തിലായിരുന്നു ആഘോഷ പരിപാടികൾ.കുമ്പളയിൽ കോയിപ്പാടി കടപ്പുറം റിഫാഇയാ ജുമാ മസ്ജിദിലും മാവിനക്കട്ട റഹ്മാനിയ മദ്രസയിലും ഘോഷയാത്ര നടത്തി. നെല്ലിക്കുന്നു  ബങ്കരക്കുന്നു മദ്രസാ കമ്മറ്റിയുടെ നേതൃത്വത്തിലും ഘോഷയാത്ര ഉണ്ടായിരുന്നു. നെല്ലിക്കുന്ന് നുബ്ദത്തുൽ ഉലൂം മദ്രസയിൽ പള്ളി പ്രസിഡന്റ് കൽക്കണ്ടി മഹമൂദ് ഹാജി പതാക ഉയർത്തി.മുഹമ്മദ് റഫീഖ് അഹ്സനി …

ഹരിത വിപ്ലവത്തിന്‍റെ പിതാവിന് വിട; ഡോ.എം.എസ് സ്വാമിനാഥൻ അന്തരിച്ചു; വിട വാങ്ങിയത് രാജ്യത്തെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ച ബഹുമുഖ പ്രതിഭ

ചെന്നൈ: ഇന്ത്യൻ ഹരിത വിപ്ലവത്തിന്‍റെ പിതാവ് എന്ന് അറിയപ്പെട്ടിരുന്ന ഡോ എം.എസ് സ്വാമിനാഥൻ(98) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം.  കൃഷിക്കും കാർഷിക ശാസ്ത്രത്തിനുമായി സമർപ്പിച്ചതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. വിശപ്പ് ഇല്ലാതാക്കാൻ നടത്തിയ  അദ്ദേഹത്തിന്‍റെ നിരന്തര പരിശ്രമങ്ങളാണ് ഇന്ത്യയെയും പല തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളെയും ദാരിദ്ര്യത്തിൽ നിന്ന് കര കയറ്റിയത്. ഇന്ത്യൻ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് എം.എസ് സ്വാമിനാഥനെ അന്തർദേശീയ തലത്തിൽ പ്രശസ്തനാക്കിയത്.പട്ടിണിയും ദാരിദ്ര്യവും തുടച്ച് …

യുവതിയെ ശുചിമുറിയിൽ വച്ച് ബലാൽസംഗം ചെയ്തു; ധനകാര്യ സ്ഥാപനത്തിന്‍റെ ബ്രാഞ്ച് മാനേജർ അറസ്റ്റിൽ

കാസർകോട്: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിൽ യുവതിയെ  ബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിലെ മാനേജറെയാണ് ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ.പി.ഷൈനിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം  അറസ്റ്റു ചെയ്തത് പ്രമുഖ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ കാഞ്ഞങ്ങാട് ബ്രാഞ്ച്  മാനേജർ  മുറിയനാവിയിലെ രഞ്ജിത്താ(33)ണ്  അറസ്റ്റിലായത്. ഇക്കഴിഞ്ഞ ആ​ഗസ്റ്റ് 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നാംമൈൽ സ്വദേശിനിയായ വീട്ടമ്മയെ സ്ഥാപനത്തിന്റെ ശുചി മുറിയിൽ വച്ച് ബലാത്സം​ഗത്തിനിരയാക്കിയെന്ന് വീട്ടമ്മ പരാതി നൽകുകയായിരുന്നു. അറസ്റ്റു ചെയ്ത രഞ്ജിത്തിനെ  ഹൊസ്ദുർ​ഗ് …

തൃക്കരിപ്പൂരിലെ വെൽഡിംഗ് തൊഴിലാളിയുടെ മരണം;മരുമകൻ അറസ്റ്റിൽ

കാസർകോട്: തൃക്കരിപ്പൂരിലെ വെൽഡിങ് തൊഴിലാളി  പരത്തിച്ചാലിലെ എ വി. ബാലകൃഷ്ണൻ വീട്ടിൽ രക്തം വാർന്നു മരിച്ച സംഭവത്തിൽ മകളുടെ ഭർത്താവ് അറസ്റ്റിൽ. തൃക്കരിപ്പൂർ എടാട്ടുമ്മൽ സ്വദേശി  സി.കെ.രജീഷിനെ(36)യാണ് ചന്തേര  പൊലീസ് അറസ്റ്റ് ചെയ്തത്. മരിച്ച ബാലകൃഷ്ണന്റെ സുഹൃത്തിന്റെയും ബന്ധുക്കളുടെയും മൊഴിയും സാഹചര്യത്തെളിവുകളും കണക്കിലെടുത്താണ് അറസ്റ്റ്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. ചന്തേര സി ഐ  മനുരാജ്, എസ് ഐ എം വി ശ്രീദാസ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇരുവരും മദ്യലഹരിയിൽ ആയിരുന്നെന്നും എന്നും പൊലീസ് പറയുന്നു.  ബാലകൃഷ്ണന്റെ …

കർണാടകയിൽ നിന്ന് മദ്യം കടത്ത് രണ്ട് പേർ പിടിയിൽ

കാസർകോട് : ബൈക്കിൽ  കടത്തിക്കൊണ്ടുവരികയായിരുന്ന 12.96 ലിറ്റർ കർണാടക മദ്യവുമായി രണ്ടു പേർ കാസർകോട് എക്സൈസിന്‍റെ പിടിയിലായി. എക്സൈസ് എൻഫോഴ്‌സ് മെന്റ്  ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെവി മുരളിയും പാർട്ടിയും നടത്തിയ വാഹന പരിശോധനയിലാണ്  അഡൂർ ബാലനടുക്കത്തെ    നാരായണ നായിക്കിന്റെ മകൻ ബി. വാസു (47) അഡൂർ  വെള്ളച്ചേരിയിലെ നാരായണന്റെ മകൻ കെ.ദിനേഷ്  എന്നിവർ പിടിയിലായത്. മദ്യം കടത്തിയ കെ.എൽ.14 ജെ. 6844 ഹോണ്ട ഗ്ലാമർ ബൈക്കും കസ്റ്റഡിയിലെടുത്തു. മദ്യം …

എക്‌സൈസിനെ ഭയന്ന് എംഡിഎംഎ സൂക്ഷിച്ചത് കിടപ്പുമുറിയില്‍; നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ അധികൃതര്‍ കയ്യോടെ പിടികൂടി

നീലേശ്വരം: വീട്ടിലെ കിടപ്പു മുറിയില്‍ സൂക്ഷിച്ചിരുന്ന 2.5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. മാവിലാക്കടപ്പുറം, ഒരിയര സ്വദേശി അംജത്തിനെ(35)യാണ് നീലേശ്വരം റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സുധീറും സംഘവും പിടികൂടിയത്. നിരവധി മയക്കുമരുന്നു കേസുകളില്‍ പ്രതിയാണ് ഇയാളെന്നു അധികൃതര്‍ പറഞ്ഞു. ടൂറിസ്റ്റ് കേന്ദ്രമായ മാവിലാകടപ്പുറം, പുലിമുട്ട് കേന്ദ്രീകരിച്ചു അംജിത്ത് മയക്കുമരുന്നു ഇടപാട് നടത്തുന്നതായി എക്സൈസിനു നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഇന്നലെ രാത്രി വീട്ടിലെത്തിയത്. വീട്ടിനകത്തു വ്യാപകമായ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അഞ്ചുമണിക്കൂര്‍ …

കാമുകിയെ ശല്യം ചെയ്തതിലുള്ള വൈരാഗ്യം, മേലുദ്യോഗസ്ഥനെ കൊന്നു മൃതദേഹം സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സില്‍ കുഴിച്ചുമൂടി

ന്യൂഡല്‍ഹി: കാമുകിയെ നിരന്തരം ശല്യം ചെയ്ത മേലുദ്യോഗസ്ഥനെ കൊന്ന് കുഴിച്ചുമൂടി സര്‍ക്കാര്‍ ജീവനക്കാരന്‍. കാമുകിയെ ശല്യപ്പെടുത്തുകയും കടം വാങ്ങിയ തുക തിരികെ നല്‍കാതിരിക്കുകയൂം ചെയ്തതാണ് അരുംകൊലയ്ക്ക് കാരണമായത്. സര്‍വേ ഓഫ് ഇന്ത്യ ഡിഫന്‍സ് ഓഫീസര്‍ കോംപ്ലക്‌സിലെ സീനിയര്‍ സര്‍വേയറായ മഹേഷാണ് കൊല്ലപ്പെട്ടത്. അതേ ഓഫീസിലെ ക്ലര്‍ക്കായ അനിഷ് ആണ് പ്രതി. പ്രതിയുടെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും അഞ്ചുലക്ഷം രൂപയും കണ്ടെത്തി.ഡല്‍ഹി ആര്‍.കെ പുരത്തെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിലാണ് മൃതദേഹം കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ഇട്ടത്.മഹേഷ് അനിഷില്‍ നിന്ന് …

ആ കോടീശ്വരന്‍ ആര്? ഓണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം ടി.ഇ 230662 എന്ന ടിക്കറ്റിന്

തിരുവനന്തപുരം: ഓണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം ടി.ഇ 230662 എന്ന ടിക്കറ്റിന്.കോഴിക്കോട് പാളയം ബാവാ ലോട്ടറി ഏജന്‍സി വഴി പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25കോടി രൂപയാണ് സമ്മാന തുക. രണ്ടാം സമ്മാനമായ ഒരുകോടി ലഭിച്ച നമ്പറുകള്‍: ടി.എ 781521, ടി.ബി 127095, ടി.ബി 398415, ടി.ബി 515087, ടി.ബി 617215, ടി.സി 151097, ടി.സി 287627, ടി.സി 320948, ടി.സി 708749, ടി.സി 946082, ടി.ഡി 166207, ടി.ഇ 220042, ടി.ഇ 421674, …

ബാങ്കില്‍ നിന്നയച്ച നോട്ടുകെട്ടില്‍ കള്ളനോട്ട്‌; കേസ്‌ ക്രൈം ബ്രാഞ്ചിനു കൈമാറി

കാസര്‍കോട്‌: എസ്‌ ബി ഐ കാസര്‍കോട്‌ ശാഖയില്‍ നിന്നു റിസര്‍വ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (ആര്‍ ബി ഐ) തിരുവനന്തപുരം ഡിവിഷനിലെ ശാഖയിലേയ്‌ക്ക്‌ അയച്ച നോട്ടു കെട്ടുകളില്‍ കള്ള നോട്ടുകള്‍ കണ്ടെത്തിയ കേസ്‌ ജില്ലാ ക്രൈം ബ്രാഞ്ചിനു വിട്ടു.കാസര്‍കോട്‌ നിന്നയച്ച നോട്ടുകെട്ടുകളില്‍ അഞ്ഞൂറ്‌ രൂപയുടെ അഞ്ചു കള്ളനോട്ടുകളാണ്‌ കണ്ടെത്തിയത്‌. ഇതു സംബന്ധിച്ച്‌ ആര്‍ ബി ഐ അധികൃതര്‍ നല്‍കിയ പരാതിയിന്മേല്‍ മ്യൂസിയം പൊലീസാണ്‌ കേസെടുത്തത്‌. അന്വേഷണത്തില്‍ കള്ള നോട്ടുകള്‍ കടന്നു കൂടിയത്‌ കാസര്‍കോട്‌ ശാഖയില്‍ നിന്നാണെന്ന്‌ അന്വേഷണത്തില്‍ …

മുഖ്യമന്ത്രിക്കു പറക്കാന്‍ ഹെലികോപ്‌റ്റർ എത്തി; കന്നിയാത്ര കാസര്‍കോട്ടേക്ക്‌; 20 മണിക്കൂര്‍ പറക്കാന്‍ വാടക 80 ലക്ഷം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യാത്രയ്‌ക്കും പൊലീസിന്റെ ആവശ്യങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്‌റ്റര്‍ തലസ്ഥാനത്തെത്തി. സുരക്ഷാ പരിശോധനയ്‌ക്കായി കഴിഞ്ഞ ദിവസം വൈകിട്ടാണ്‌ ഹെലികോപ്‌റ്റർ തിരുവനന്തപുരം എസ്‌.എ.പി ഗ്രൗണ്ടില്‍ ഇറങ്ങിയത്‌. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിപ്‌സൻ ഏവിയേഷന്‍ കമ്പനിയുടേതാണ്‌ ഹെലികോപ്‌റ്റര്‍. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് പ്രതിമാസം 80 ലക്ഷം രൂപ വാടക നല്‍കി ഹെലികോപ്‌റ്റര്‍ വാടകക്കെടുത്തിരിക്കുന്നത്. ഓരോ മാസവും 20 മണിക്കൂര്‍ പറക്കാം. തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപ നല്‍കണം. 11 പേര്‍ക്ക്‌ …

വൈറസ് ബാധയെ തുടർന്ന് ബെംഗളൂരു ബയോളജിക്കൽ പാർക്കിൽ 7 പുലിക്കുട്ടികൾ ചത്തു

ബംഗളൂരു: ബംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ വൈറസ് ബാധയേറ്റ് ഏഴ് പുള്ളിപ്പുലിക്കുട്ടികൾ ചത്തു.ഫെലൈൻ പാർവോവൈറസ് മൂലമുണ്ടാകുന്ന ഫെലൈൻ പാൻലൂക്കോപീനിയ (എഫ്പി) എന്ന പൂച്ചകളില്‍ ഉണ്ടാകുന്ന ഒരു വൈറൽ രോഗമാണ് മരണ കാരണം. പൂച്ചക്കുട്ടികളെയാണ് ഈ വൈറസ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ആഗസ്ത് 22 നാണ് ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തത്. മൂന്ന് മുതൽ എട്ട് മാസം വരെ പ്രായമുള്ള ഏഴ് പുള്ളിപ്പുലി കുഞ്ഞുങ്ങളാണ് ചത്തത്. ഇവക്കെല്ലാം പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിരുന്നെങ്കിലും ചികിത്സയ്ക്കിടെ ചാവുകയായിരുന്നു. ഒരിക്കൽ ഫെലൈൻ പാൻലൂക്കോപീനിയ …

വെള്ളം കുടിക്കാന്‍ കടയിലെത്തി മാല പൊട്ടിച്ചു ബൈക്കില്‍ രക്ഷപ്പെട്ട പ്രതികള്‍ അറസ്റ്റില്‍; പിടിയിലായവര്‍ നിരവധി സമാനകേസുകളിലെ പ്രതികള്‍

കാസര്‍കോട്: കടയില്‍ നിന്നും വെള്ളം ചോദിച്ചു വാങ്ങിയതിനു ശേഷം കടയുടമയുടെ ഭാര്യയായ സ്ത്രീയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല പൊട്ടിച്ചു ബൈക്കില്‍ കയറി രക്ഷപ്പെട്ട പ്രതികള്‍ പിടിയിലായി. കോട്ടിക്കുളം വെടിത്തറക്കാല്‍ ഫാത്തിമാ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന എം.കെ മുഹമ്മദ് ഇജാസ്(24), പനയാല്‍ ചേര്‍ക്കാപാറ സ്വദേശി ഹസ്‌ന മാന്‍സിലിലെ ഇബ്രാഹിം ബാദുഷ(24) എന്നിവരാണ് അറസ്റ്റിലായത്. സംഭവം നടന്നു പത്തു ദിവസത്തിനകം തന്നെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത് പൊലീസിന് പൊന്‍ തൂവലായി മാറി. ഈമാസം 10നു രാവിലെ പതിനൊന്നു മണിയോടെ ചതുരക്കിണറിലെ സഹകരണ …

നമ്പർ പ്ലേറ്റും ലൈറ്റുമില്ലാതെ എത്തിയ ജെസിബി കാലനായി;ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോഴിക്കോട് :  കോഴിക്കോട് മുക്കത്ത് ജെസിബിയും ബൈക്കും കൂട്ടിയിടിച്ചു  ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. തോട്ടുമുക്കം മാടാമ്പി സ്വദേശി സുധീഷ് (30) ആണ് മരിച്ചത്.തോട്ടുമുക്കം വാലില്ലാപുഴ റോഡിൽ പുതിയനിടത്ത് കഴിഞ്ഞ ദിവസം രാത്രി 7.15 ഓടെയാണ് അപകടമുണ്ടായത്. ലൈറ്റുകളില്ലാതെ വന്ന ജെ.സി.ബി ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.പരിക്കേറ്റ സുധീഷിനെ കെ.എം.സി.ടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടമുണ്ടാക്കിയ ജെ.സി.ബിക്ക് നമ്പർ പ്ലേറ്റും ഉണ്ടായിരുന്നില്ല.പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

കര്‍ണാടകയില്‍ ഹുക്ക ബാറുകള്‍ നിരോധിക്കുന്നു; പുകയില ഉപയോഗത്തിനുള്ള നിയമപരമായ പ്രായം 21 ആക്കി ഉയര്‍ത്തും

ബംഗളൂരു: സംസ്ഥാനത്ത് ഹുക്ക ബാറുകള്‍ നിരോധിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവുവും കായിക യുവജന സേവന മന്ത്രി ബി.നാഗേന്ദ്രയും അറിയിച്ചു. പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തും. 12 വയസ്സുള്ളവര്‍ മുതല്‍ 25 വയസ്സുള്ളവര്‍ വരെ ഹുക്ക ബാറുകള്‍ സന്ദര്‍ശിക്കുന്നു. ഈ പുകയില ഉപഭോഗം അവസാനിപ്പിക്കണം. അതിനാല്‍ നിയമം പാസാക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി പറഞ്ഞു. ഹുക്കകളില്‍ ഉപയോഗിക്കുന്ന ആസക്തിയിലേക്ക് നയിച്ചേക്കാവുന്ന അജ്ഞാത ചേരുവകളും അദ്ദേഹം ചൂണ്ടിക്കാട്ടി. …

കർണാടകയിൽ നിന്ന് മയക്കുമരുന്ന് കടത്ത്: എം ഡി എം എയു മായി ചെർക്കളയിൽ യുവാവ് അറസ്റ്റിൽ

കാസർകോട് : കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 4.297 ഗ്രാം എം.ഡി.എം എ മയക്കുമരുന്ന് എക്സൈസ് അധികൃതർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. കർണ്ണാടക പുത്തൂർ സ്വദേശി മുസ്തഫ ഷെയ്കിനെ(35)യാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് കാസർകോട് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജെ.ജോസഫും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ കൂടുങ്ങിയത്. കർണാടകയിൽ നിന്ന് ചെർക്കളയിലേക്ക് മ്പൈക്കിൽ കടത്തുകയായിരുന്നു മയക്ക്മരുന്ന്. രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം ചെർക്കളയിൽ വാഹന പരിശോധനക്ക് എത്തിയത്. സംശയകരമായ …

ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നു; ഭർത്താവ് പൊലീസ് മുൻപാകെ കീഴടങ്ങി

കൽപ്പറ്റ: ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊന്നു. വയനാട് വെണ്ണിയോടാണ് സംഭവം. വെണ്ണിയോട് സ്വദേശി മുകേഷ് ആണ് ഭാര്യ അനിഷയെ (34) കൊലപ്പെടുത്തിയത്.കുടുംബ വഴക്കിനെ തുടര്‍ന്നാണ് നാടിനെ ഞെട്ടിച്ച ദാരുണ സംഭവമുണ്ടായത്. തിങ്കളാഴ്ച  രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. കൊലപാതക ശേഷം പ്രതി തന്നെ വിവരം ഫോണിലൂടെ പൊലീസിനെ അറിയിക്കുകയായിരുന്നു. കമ്പളക്കാട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.പോലീസെത്തുമ്പോഴാണ് അയൽവാസികളും വിവരം അറിയുന്നത്. പെയിൻ്റിംഗ് തൊഴിലാളിയാണ് മുകേഷ്. അനിഷ നേരത്തെ തുണിക്കടയിൽ സെയിൽസ് ഗേളായി ജോലി ചെയ്തിരുന്നു. ഇരുവരും …

അഭ്യൂഹങ്ങൾക്ക് വിരാമം; കേരളത്തിന് ലഭിച്ച രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് കാസർകോട് മുതൽ തിരുവനന്തപുരം വരെ; ഞായറാഴ്ച കന്നിയാത്ര

കാസർകോട്: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസ് റൂട്ട് സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമമായി. കാസർകോട് മുതൽ തിരുവനന്തപുരം വരെ ആലപ്പുഴ വഴി സർവീസ് നടത്താനാണ് തീരുമാനം. കന്നിയാത്ര ഞായറാഴ്ച കാസർകോട് നിന്ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഗോവയിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ അതുമല്ലെങ്കിൽ എറണാകുളം വരെ മാത്രമേ ട്രെയിൻ ലഭിക്കാൻ സാധിക്കുകയുള്ളു എന്ന രീതിയിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം റെയിൽവേ അധികൃതർ കാസർകോട് സന്ദർശനം നടത്തിയിരുന്നു. തിരുവനന്തപുരം – കാസർകോട് റൂട്ടിൽ തിങ്കളാഴ്ചയും കാസർകോ‍ട് – തിരുവനന്തപുരം …

മംഗലാപുരം വിമാനതാവളത്തിൽ വൻ സ്വർണ്ണ വേട്ട; 2 കാസർകോട് സ്വദേശികൾ പിടിയിൽ

മംഗളൂരു: മംഗലാപുരം വിമാനതാവളത്തിൽ വൻ സ്വർണ്ണ വേട്ട. രണ്ട് കാസർകോട് സ്വദേശികളിൽ നിന്നായി അരകോടിയിലധികം രൂപയുടെ സ്വർണ്ണം പിടികൂടി. രാവിലെ ബഹ്റൈനിൽ നിന്നുള്ള വിമാനത്തിൽ എത്തിയ കാസർകോട് ഉപ്പള സ്വദേശി അബ്ദുൾ ജലീൽ എന്നയാളിൽ നിന്നും 698 ഗ്രാം സ്വർണ്ണ മിശ്രിതം പിടികൂടി. ക്യാപ്സ്യൂൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്.പിടികൂടിയ സ്വർണ്ണത്തിന്  41,94,980 രൂപ വിലമതിക്കും. ദുബായിൽ നിന്ന് മംഗലാപുരത്തേക്കുള്ള IX814 വിമാനത്തിൽ നിന്ന് വന്ന കാസർകോട് സ്വദേശി അസറുദ്ദീനിൽ  നിന്നും 230 ഗ്രാം  ഭാരമുള്ള …