കാമുകിയെ ശല്യം ചെയ്തതിലുള്ള വൈരാഗ്യം, മേലുദ്യോഗസ്ഥനെ കൊന്നു മൃതദേഹം സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സില്‍ കുഴിച്ചുമൂടി
ന്യൂഡല്‍ഹി: കാമുകിയെ നിരന്തരം ശല്യം ചെയ്ത മേലുദ്യോഗസ്ഥനെ കൊന്ന് കുഴിച്ചുമൂടി സര്‍ക്കാര്‍ ജീവനക്കാരന്‍. കാമുകിയെ ശല്യപ്പെടുത്തുകയും കടം വാങ്ങിയ തുക തിരികെ നല്‍കാതിരിക്കുകയൂം ചെയ്തതാണ് അരുംകൊലയ്ക്ക് കാരണമായത്. സര്‍വേ ഓഫ് ഇന്ത്യ ഡിഫന്‍സ് ഓഫീസര്‍ കോംപ്ലക്‌സിലെ സീനിയര്‍ സര്‍വേയറായ മഹേഷാണ് കൊല്ലപ്പെട്ടത്. അതേ ഓഫീസിലെ ക്ലര്‍ക്കായ അനിഷ് ആണ് പ്രതി. പ്രതിയുടെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും അഞ്ചുലക്ഷം രൂപയും കണ്ടെത്തി.
ഡല്‍ഹി ആര്‍.കെ പുരത്തെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിലാണ് മൃതദേഹം കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ഇട്ടത്.
മഹേഷ് അനിഷില്‍ നിന്ന് കടം വാങ്ങിയ 9 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്നും തന്റെ കാമുകിയെ നിരന്തരം ശല്യം ചെയ്തെന്നും പോലീസിനോട് പറഞ്ഞു. വളരെ ആസൂത്രണം ചെയ്താണ് കൊലപാതകം നടപ്പിലാക്കിയതെന്നും സമ്മതിച്ചു. സംഭവദിവസം അനിഷ് മഹേഷിനെ ക്വര്‍ട്ടേഴ്സിലെത്തിക്കുകയും വീട്ടിലെത്തിയ മഹേഷിനെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു വീഴ്ത്തുകയുമായിരുന്നു. പിന്നീട് സോനിപട്ടിലെ വീട്ടിലേക്ക് പോയി. തൊട്ടടുത്ത ദിവസം അവിടെയെത്തി 1.5 അടി താഴ്ചയില്‍ കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു. പിന്നീട് സിമന്റ് ഉപയോഗിച്ച് കുഴി മൂടുകയായിരുന്നു. അതിനിടേ മഹേഷിന്റെ ഭാര്യ അവനെ വിളിച്ചപ്പോള്‍, മഹേഷ് വന്നെന്നും തന്റെ കാര്‍ പുറകില്‍ വെച്ചിട്ട് പോയെന്നും അയാള്‍ അവളോട് പറഞ്ഞു. മഹേഷ് വീട്ടില്‍ എത്താത്തിനെ തുടര്‍ന്ന് മഹേഷിന്റെ സഹോദരന്‍ പരാതി നല്‍കിയിരുന്നു. പോലീസ് പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതകം പുറത്തായത്.