നബിദിനമാഘോഷിച്ച് നാട്; കനത്ത മഴ ഘോഷയാത്രയെ ബാധിച്ചു
കാസർകോട്: നബിദിനാഘോഷങ്ങൾക്ക് ജില്ലയിൽ തുടക്കം. ആഘോഷത്തിന്‍റെ ഭാഗമായി മഹല്ലുകൾ കേന്ദ്രീകരിച്ചു കലാ-സാഹിത്യമത്സരങ്ങൾ ആരംഭിച്ചു.പളളികളിൽ രാവിലെ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമാർ പതാക ഉയർത്തി. ഖത്തീബുമാർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. നബിസങ്കീർത്തനങ്ങൾ അലയടിച്ച ഭക്തിനിർഭരമായഅന്തരീക്ഷത്തിലായിരുന്നു ആഘോഷ പരിപാടികൾ.കുമ്പളയിൽ കോയിപ്പാടി കടപ്പുറം റിഫാഇയാ ജുമാ മസ്ജിദിലും മാവിനക്കട്ട റഹ്മാനിയ മദ്രസയിലും ഘോഷയാത്ര നടത്തി. നെല്ലിക്കുന്നു ബങ്കരക്കുന്നു മദ്രസാ കമ്മറ്റിയുടെ നേതൃത്വത്തിലും ഘോഷയാത്ര ഉണ്ടായിരുന്നു. നെല്ലിക്കുന്ന് നുബ്ദത്തുൽ ഉലൂം മദ്രസയിൽ പള്ളി പ്രസിഡന്റ് കൽക്കണ്ടി മഹമൂദ് ഹാജി പതാക ഉയർത്തി.മുഹമ്മദ് റഫീഖ് അഹ്സനി ചേളാരി നബിദിന സന്ദേശം നൽകി. ഏഴ് മണിയോടെ തുടങ്ങിയ കനത്ത മഴയെ തുടർന്ന് കാസർകോട്ടെ വിവിധ മദ്രസകളും പള്ളികളും കേന്ദ്രീകരിച്ച് നടത്തേണ്ടേ ഘോഷയാത്രകൾ വേണ്ടന്ന് വെച്ചു. തളങ്കര മാലിക് ദീനാർ വലിയ ജുമാ മസ്ജിജിദ്, നെല്ലിക്കുന്ന് മുഹിയുദ്ധീൻ ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ രാവിലെ പതാക ഉയർത്തി. എല്ലാവർഷവും നബിദിനത്തിൽ നെല്ലിക്കുന്ന് ജമാഅത്തിന്റെ കീഴിൽ ടൗൺ കേദ്രീകരിച്ച് നടത്തുന്ന ഘോഷയാത്രയും തളങ്കര ജമഅത്ത് കമ്മിറ്റി തളങ്കരയിലെ ഘോഷയാത്രയും മഴ മൂലം കമ്മിറ്റികൾ വേണ്ടന്ന് വയ്ക്കുകയായിരുന്നു. നായൻമാർമൂല ബദർ ജുമാ മസ്ജിജിദ് കമ്മിറ്റി നടത്തുന്ന നബിദിന റാലി മഴ കാരണം നടന്നില്ല. അണിഞൊരുങ്ങി എത്തിയ വിദ്യാർത്ഥികളുടെ നബിദിന റാലി മഴ മൂലം നിർത്തി വെച്ചത് വിദ്യാർത്ഥികളിൽ നിരാശയുണ്ടാക്കി