കൽപ്പറ്റ: ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. വയനാട് വെണ്ണിയോടാണ് സംഭവം. വെണ്ണിയോട് സ്വദേശി മുകേഷ് ആണ് ഭാര്യ അനിഷയെ (34) കൊലപ്പെടുത്തിയത്.കുടുംബ വഴക്കിനെ തുടര്‍ന്നാണ് നാടിനെ ഞെട്ടിച്ച ദാരുണ സംഭവമുണ്ടായത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. കൊലപാതക ശേഷം പ്രതി തന്നെ വിവരം ഫോണിലൂടെ പൊലീസിനെ അറിയിക്കുകയായിരുന്നു. കമ്പളക്കാട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.പോലീസെത്തുമ്പോഴാണ് അയൽവാസികളും വിവരം അറിയുന്നത്. പെയിൻ്റിംഗ് തൊഴിലാളിയാണ് മുകേഷ്. അനിഷ നേരത്തെ തുണിക്കടയിൽ സെയിൽസ് ഗേളായി ജോലി ചെയ്തിരുന്നു. ഇരുവരും തമ്മിൽ വഴക്കുണ്ടാകുന്നത് പതിവായിരുന്നുവെന്നാണ് അയൽവാസികൾ പറഞ്ഞു.