കാസർകോട്: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിൽ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിലെ മാനേജറെയാണ് ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ.പി.ഷൈനിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത് പ്രമുഖ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജർ മുറിയനാവിയിലെ രഞ്ജിത്താ(33)ണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നാംമൈൽ സ്വദേശിനിയായ വീട്ടമ്മയെ സ്ഥാപനത്തിന്റെ ശുചി മുറിയിൽ വച്ച് ബലാത്സംഗത്തിനിരയാക്കിയെന്ന് വീട്ടമ്മ പരാതി നൽകുകയായിരുന്നു. അറസ്റ്റു ചെയ്ത രഞ്ജിത്തിനെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.