പകല്‍ തുണി വില്‍പ്പന; രാത്രിയില്‍ കവര്‍ച്ച ; അന്തര്‍സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍

കാസര്‍കോട്‌: കാസര്‍കോട്‌  കുമ്പള പൊലീസ്‌ സ്റ്റേഷൻ പരിധികളിലടക്കം നിരവധി കവര്‍ച്ച നടത്തിയ അന്തര്‍ സംസ്ഥാന മോഷ്‌ടാവ്‌ അറസ്റ്റില്‍. കന്യാകുമാരി അഗതീശ്വരത്തെ ഉമേശ്‌ എന്ന ഉമേശ്‌ ബളഗാറി(47)നെയാണ്‌ മംഗളൂരു ബെല്‍ത്തങ്ങാടി പൊലീസ്‌ അറസ്റ്റ് ചെയ്‌തത്‌. ചോദ്യം ചെയ്യലില്‍ കാസര്‍കോട്‌, കുമ്പള, പാലക്കാട്‌, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തിയതായി ഇയാൾ പൊലീസിനോട്‌ സമ്മതിച്ചിട്ടുണ്ട്‌. തമിഴ്‌നാട്‌-ആന്ധ്രാപ്രദേശ്‌ കര്‍ണ്ണാടക സംസ്ഥാനങ്ങളിലും നിരവധി കവര്‍ച്ച നടത്തിയതായും മൊഴി നല്‍കി.ഇക്കഴിഞ്ഞ ആഗസ്‌ത്‌ 12ന്‌ ഉജിറെ, അജിത്‌ നഗറിലെ ഫെലിക്‌സ്‌ റോഡ്രിഗസിന്റെ വീട്ടില്‍ നിന്നു 173 …

മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുത്തത് പ്രാദേശിക ഘടകത്തിന് സ്വീകാര്യനല്ലാത്ത ആളെ; കാസർഗോഡ് ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

കാസർകോട്: ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ പ്രതിഷേധ സമരവുമായി കോൺഗ്രസ്സ് പ്രവ‍ർത്തകർ.ചീമേനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് ഡിസിസി പ്രസിഡന്റിനെതിരെയും എം.പിക്കെതിരെയും പ്രതിഷേധ സമരവുമായി രംഗത്തെത്തിയത്.മണ്ഡലം പ്രസിഡന്റിനെ മാറ്റാനുള്ള ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. കെ.പി.സി.സി അംഗം കരിമ്പിൽ കൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പ്രശ്ന പരിഹാരം ഉണ്ടാകുംവരെ സമരം തുടരാനാണ് പ്രവർത്തകരുടെ തീരുമാനം.എം.പിയുടെ താത്പര്യ പ്രകാരമാണ് നിലവിലെ മണ്ഡലം പ്രസിഡന്റിനനെ മാറ്റാനുള്ള തീരുമാനമെന്നും ഇത് അംഗീകരിക്കില്ലെന്നും സമരത്തിന് നേതൃത്വം നൽകിയവർ വ്യക്തമാക്കി.

വാടക ക്വാര്‍ട്ടേഴ്സിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് മത്സ്യത്തൊഴിലാളി മരിച്ചു

കാസര്‍കോട്: വാടക ക്വാര്‍ട്ടേഴ്സിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് മത്സ്യത്തൊഴിലാളി മരിച്ചു. ചിത്താരി കടപ്പുറം സ്വദേശി വേണു(45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. താമസിക്കുന്ന മീനാപ്പീസ് കടപ്പുറത്തെ ക്വാര്‍ട്ടേഴ്സിന്റെ മൂന്നാംനിലയില്‍ നിന്നും വേണു താഴേക്ക് വീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. പരേതനായ പക്കീരന്‍-കമലാക്ഷി ദമ്പതികളുടെ മകനാണ്. ഉഷയാണ് ഭാര്യ. മകന്‍: വിഷ്ണു. സഹോദരങ്ങള്‍: വിജയന്‍, ശശി, സുനിത, സുലോചന, നാരായണി, ഓമന, പരേതയായ ശാരദ

വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണം; നാലുപേരെ തിരിച്ചറിഞ്ഞു;അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

മാനന്തവാടി: വയനാട് തലപ്പുഴ കമ്പമലയിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ പങ്കെടുത്ത നാലുപേരെ പൊലീസ് തിരിച്ചറിഞ്ഞു. വനം വികസന കോർപ്പറേഷന്‍റെ ഡിവിഷണൽ ഓഫീസ് ആക്രമിച്ചവരിൽ സി.പി. മൊയ്തീൻ, സന്തോഷ്,തമിഴ്നാട് സ്വദേശി വിമൽകുമാർ, തൃശ്ശൂർ സ്വദേശി മനോജ് എന്ന ആശിഖ് എന്നിവര്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗനം.‌ ജീവനക്കാരിൽ നിന്ന് ശേഖരിച്ച വിവരങ്ങളിൽ നിന്നാണ്  പൊലീസ് പട്ടിക തയ്യാറാക്കിയത്. പ്രദേശത്ത് തണ്ടർബോൾട്ട് തിരച്ചിൽ തുടരുകയാണ്.കെ എഫ്‌ ഡി സി ജീവനക്കാരിൽ നിന്ന് ശേഖരിച്ച വിവരങ്ങളിൽ നിന്നാണ് പൊലീസ് പട്ടിക …

വീടിന് മുന്നിൽ നിർത്തിയിട്ട ബൈക്ക് തീവെച്ച് നശിപ്പിച്ചു;തീവെച്ചത് ഹെൽമറ്റ് ധരിച്ചെത്തിയ മൂന്ന് പേർ; പൊലീസ് അന്വേഷണം തുടങ്ങി

കണ്ണൂര്‍: പയ്യന്നൂർ രാമന്തളിയിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ട ബൈക്ക് അജ്ഞാതർ തീവച്ച് നശിപ്പിച്ചു. കുരിശുമുക്കിലെ എം പി ഷൈനേഷിന്‍റെ ബൈക്കാണ്  തീവച്ച് നശിപ്പിച്ചത്. പുലർച്ചെ 1.30 ഓടെ ഹെൽമറ്റ് ധരിച്ചെത്തിയ മൂന്നു പേർ ചേർന്നാണ് കത്തിച്ചത്. ബൈക്ക് പെട്രോൾ ഒഴിച്ച് കത്തിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നു. വീടിന്‍റെ മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഹോണ്ട യുണീകോര്‍ണ്‍ ബൈക്കിനടത്ത് മ‍ഴക്കോട്ടും ഹെല്‍മെറ്റും ധരിച്ച് മൂന്ന് പേര്‍ എത്തുന്നതും അതില്‍ ഒരാള്‍ കയ്യില്‍ കരുതിയ പെട്രോള്‍ വാഹനത്തിന് പുറത്ത് ഒ‍ഴിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ …

ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ ബസ് ഇടിച്ച് വീണ്ടും അപകടം; ആളപായമില്ല

ബദിയഡുക്ക: അഞ്ചുപേരുടെ മരണത്തിന് ഇടയാക്കി മാന്യ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ മറ്റൊരു ബസും അപകടത്തില്‍പ്പെട്ടു. കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ കുട്ടികളെ കയറ്റാനായി പോകുന്നതിനിടെ നെല്ലിക്കട്ട ഗുരുമന്ദിരത്തിന് സമീപത്ത് വെച്ച് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം തകര്‍ന്നെങ്കിലും അകത്തുണ്ടായിരുന്നവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പള്ളത്തടുക്കയില്‍ വെച്ച് ഇതേ സ്‌കൂളിന്റെ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചത്. അപകടത്തില്‍ അഞ്ചുപേരാണ് മരിച്ചത്. ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇന്നു നടന്ന അപകടത്തിലെ …

വീരപ്പൻ വേട്ടയുടെ മറവിൽ കൂട്ട ബലാൽസംഗം;215 ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് കോടതി; ജോലിയും നഷ്ടപരിഹാരവും നൽകാനും ഉത്തരവ്

ചെന്നൈ: വീരപ്പൻ വേട്ടയുടെ പേരിൽ നടന്ന ക്രൂരതയിൽ ഇരകൾക്ക് നീതി . വചാതി കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ അപ്പീൽ മദ്രാസ് ഹൈക്കോടതി തള്ളി .215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന്  മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.1992 ജൂണിലാണ് 18 ഗോത്രവർഗ്ഗ യുവതികളെ  ഉദ്യോഗസ്ഥർ ബലാൽസംഗം  ചെയ്തത്.വനം വകുപ്പ്, പൊലീസ്, റവന്യു ഉദ്യോഗസ്ഥരായിരുന്നു പ്രതികൾ.4 ഐഎഫ്എസ്  ഉദ്യോഗസ്ഥർ അടക്കം പ്രതി പട്ടികയിലുണ്ടായിരുന്നു.2011ലെ പ്രത്യേക കോടതി ഉത്തരവിനെതിരെ ആണ് പ്രതികൾ  അപ്പീൽ നൽകിയത്. ഇരകൾക്ക് സർക്കാർ ജോലി നൽകണമെന്ന് കോടതി നിര്‍ദേശിച്ചു.ബലാൽസംഗം ചെയ്ത 17 ജീവനക്കാർ 5 …

മാന്‍ഡ്രേക്കായി പുഴയില്‍ നിന്ന് കിട്ടിയ പ്രതിമ; സ്‌റ്റേഷനില്‍ നിന്ന് ഒഴിവാന്‍ പൊലീസും

കണ്ണൂര്‍: ഒരാഴ്ച മുമ്പ് ഇരിട്ടി പുഴയുടെ ഭാഗമായ തന്തോട് പഴശ്ശി ജലാശയത്തില്‍ കണ്ടെത്തിയ ഗണേശ വിഗ്രഹവുമായി ബന്ധപ്പെട്ട ദുരൂഹതക്ക് വിരാമമാകുന്നു. ഇരിട്ടി സി.ഐ ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിഗ്രഹം പഴശ്ശി ജലാശയത്തില്‍ എത്താനിടയായ കാരണവും ഇത് ഇവിടെ എത്തിച്ചവരെപ്പറ്റിയുള്ള വിവരവും ലഭിക്കുന്നത്. ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന സിനിമയ്ക്ക് സമാനമായ കഥയാണ് ഈ പ്രതിമക്കുപിന്നിലുമെന്നാണ് പൊലീസ്‌ പറയുന്നത്. 2010 ല്‍ ഇരിട്ടിയിലെ ഒരു ജ്വല്ലറി ഉടമ കണ്ണൂരില്‍ നടന്ന ഒരു ഫെയറില്‍ നിന്നും വിലക്ക് വാങ്ങിയതാണ് ഈ …

മംഗളൂരു വിമാനത്താവളത്തിൽ 87 ലക്ഷം വിലമതിക്കുന്ന സ്വർണ്ണം പിടികൂടി; 4  പേർ പിടിയിൽ

മംഗളൂരു: 4 പേരിൽ നിന്നായി 87 ലക്ഷം രൂപ വിലമതിക്കുന്ന കള്ളക്കടത്ത് സ്വർണ്ണം മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ആദ്യ കേസിൽ  10.54 ലക്ഷം രൂപയുടെ സ്വർണം കടത്തിയ യാത്രക്കാരനാണ് പിടിയിലായത്. സെപ്തംബർ 27ന് ദുബായിൽ നിന്നെത്തിയ യാത്രക്കാരന്‍റെ ബാഗ് പരിശോധിച്ചപ്പോൾ 176 ഗ്രാം സ്വർണ്ണം കണ്ടെത്തി. എയർപോഡുകൾ, മൊബൈൽ ഫോൺ ചാർജർ, റിസ്റ്റ് വാച്ച് എന്നിവയിലാണു സ്വർണ്ണം ഒളിപ്പിച്ചിരുന്നത്.  ദുബായിൽ നിന്നും അബുദാബിയിൽ നിന്നും മംഗലാപുരത്തേക്ക് സെപ്റ്റംബർ 26, 27 തീയതികളിൽ വിവിധ …

ഇന്ത്യന്‍ കള്‍ച്ചറള്‍ ഫൗണ്ടേഷന്‍ പ്രവാസികള്‍ക്കായി ഏറ്റവും വലിയ നബിദിന സദ്യയൊരുക്കി

അബൂദബി: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഇന്ത്യന്‍ കള്‍ച്ചറള്‍ ഫൗണ്ടേഷന്‍(ഐസിഎഫ്) അബൂദബി സെന്‍ട്രല്‍ കമ്മിറ്റി ഒരുക്കിയ നബിദിന സദ്യ ചരിത്രത്തിന്റെ ഭാഗമായി. പ്രവാസികള്‍ ഒരുക്കുന്ന ഏറ്റവും വലിയ നബിദിന സദ്യയായിരുന്നു അത്. നബിദിനത്തിന്റെ ഭാഗമായി അബൂദബി നഗരത്തില്‍ താമസിക്കുന്ന 5,000 ത്തോളം കുടുംബങ്ങളിലേക്ക് ഐ.സി.എഫ് പ്രവര്‍ത്തകര്‍ നെയ്‌ച്ചോറും കറിയും തയ്യാറാക്കി എത്തിച്ചുനല്‍കി. നഗരത്തില്‍ താമസിക്കുന്ന ശൈഖ് കുടുംബത്തിന്റെ സഹായത്തോടെ തയ്യാറാക്കിയ ചീരണി സന്നദ്ധ സേവകര്‍ കുടുംബങ്ങളിലേക്ക് എത്തിച്ചു നല്‍കി. …

വടകര മുന്‍ എംഎല്‍എ അഡ്വ.എം.കെ.പ്രേംനാഥ് അന്തരിച്ചു

കോഴിക്കോട്: വടകര മുന്‍ എംഎല്‍എ എം.കെ.പ്രേംനാഥ് (74) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എല്‍.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റും വടകര മുന്‍ എംഎല്‍എയുമായിരുന്നു. 2006-2011 കാലത്താണ് വടകര മണ്ഡലത്തില്‍ നിന്നും സഭയിലെത്തുന്നത്. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയായ അദ്ദേഹം വടകര റൂറല്‍ ബാങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. ജയപ്രകാശ് നാരായണനുള്‍പ്പടെയുള്ളവരുടെ സോഷ്യലിസ്റ്റ് മൂവ്മെന്റുകളില്‍ ആകൃഷ്ടനായാണ് അദ്ദേഹം സോഷ്യലിസ്റ്റ് ചേരിയിലേക്ക് തിരിയുന്നത്. ഏറെക്കാലം വടരകരയില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം …

ലോക ഹൃദയ ദിനം: അറിയാം അനാരോഗ്യകരമായ ഹൃദയത്തിന്റെ 10 അടയാളങ്ങൾ

വെബ്ബ് ഡെസ്ക്: സെപ്റ്റംബർ 29 ഹൃദയ ദിനമായി ലോകം ആചരിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെക്കുറിച്ചും, മരണ കാരണമായേക്കാവുന്ന അപകട ഘടകങ്ങളെക്കുറിച്ചും അവബോധം പ്രചരിപ്പിക്കുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം ഹൃദയം തന്നെ ആണെന്ന് നിസംശയം പറയാം. അതിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന്  എല്ലാ ദിവസവും വ്യായാമം ചെയ്യുകയും പോഷകം നിറഞ്ഞ ആഹാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. 2023-ലെ ലോക ഹൃദയ ദിനത്തിന്റെ സന്ദേശം “ഹൃദയം ഉപയോഗിക്കുക, ഹൃദയത്തെ അറിയുക” എന്നതാണ്. ഹൃദയ ഇമോജി ഉപയോഗിക്കുക …

വിവാഹ ഫോട്ടോ ഷൂട്ടിന്റെ പേരിൽ ബാഗ്ലൂർ യാത്ര;കൊണ്ട് വരുന്നത് മയക്കുമരുന്ന്;100 ഗ്രാം എം.ഡി. എം.എ യുമായി 3 പേർ പിടിയിൽ

കോഴിക്കോട് : ഫറോക്ക് ഭാഗത്തേക്ക് വിൽപനക്കായി കൊണ്ടുവന്ന 100 ഗ്രാം എം.ഡി.എം.എ യുമായി മൂന്നുപേർ പിടിയിൽ . ഫറോക്ക് സ്വദേശികളായ നല്ലൂർ കളത്തിൽ തൊടി പ്രജോഷ് പി (44) ഫാറൂഖ് കോളേജ് ഓലശ്ശേരി ഹൗസിൽ അഭിലാഷ്.കെ (26) കൊളത്തറ സ്വദേശി കണ്ണാടികുളം തിരുമുഖത്ത് പറമ്പ് ബിനീഷ് പി (29)എന്നിവരെ കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, നല്ലളം ഇൻസ്‌പെക്ടർ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പോലീസും ചേർന്ന് പിടികൂടി.പോലീസ് കൈ …

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം; വനം വകുപ്പിന് കീഴിലുള്ള ഓഫീസ് അടിച്ചു തകർത്തു;പോസ്റ്റർ പതിച്ച് മടങ്ങി മാവോയിസ്റ്റുകൾ

മാനന്തവാടി: വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് ആക്രമണം.  തലപ്പുഴ     കമ്പമലയിൽ വനംവകുപ്പിന്  കീഴിലുള്ള കെ എഫ് ഡി സി ഓഫീസിലാണ് മാവോയിസ് സംഘം  ആക്രമണം നടത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ എത്തിയ ആറംഗസംഘം മുദ്രാവാക്യം വിളിക്കുകയും ഓഫീസിലെ കമ്പ്യൂട്ടർ അടക്കമുള്ള സാധനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. പിന്നീട് മലയാളത്തിലും തമിഴിലുമായി എഴുതിയ  പോസ്റ്ററുകൾ പതിച്ചു.കമ്പമല പാടിയിലെ തൊഴിലാളികൾക്ക് വീട് നൽകുക,തോട്ടം ഭൂമി തൊഴിലാളികൾക്കും, ആദിവാസികൾക്കും , അടിമത്വത്തിൽ നിന്ന് മുന്നേറാൻ സായുധ കാർഷിക വിപ്ലവപാതയിൽ അണിനിരക്കുക എന്നീ കാര്യങ്ങളാണ് പോസ്റ്ററിൽ …

സിപിഐയുടേത് സര്‍ക്കാരിനെതിരേയുള്ള ഗുരുതരമായ കുറ്റപത്രം: സഹകരണ ബാങ്കുകളിലെ വെളുത്ത ചോറില്‍ മുഴുവന്‍ കറുത്ത കല്ല് വാരിയിട്ടത് സിപിഎം; കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും മുഖം വികൃതമാണെന്ന സിപിഐ സംസ്ഥാന കൗണ്‍സിലിന്റെ അഭിപ്രായം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ഒരു ഘടകക്ഷിക്കു നല്കാവുന്ന ഏറ്റവും ഗുരുതരമായ കുറ്റപത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. നേരത്തെ സിപിഎം നേതാക്കളായ എംഎ ബേബി, ഡോ തോമസ് ഐസക്, ജി സുധാകരന്‍ തുടങ്ങിയവര്‍   പ്രകടിപ്പിച്ച വികാരത്തോട് ചേര്‍ന്നു നിൽക്കുന്ന സിപിഐയുടെ അഭിപ്രായം മുഖ്യമന്ത്രിയുടെയും ഇടതു ഭരണത്തിന്റെയും തൊലിയുരിക്കുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ 50 വാഹനങ്ങളുടെ അകമ്പടിയോടെ പുറത്തിറങ്ങുന്നതും ജനങ്ങളെ കാണാന്‍ വിസമ്മതിക്കുന്നതും ജനരോഷം തിരിച്ചറിഞ്ഞാണ്, …

പിടിച്ചു പറി സംഘം തട്ടിയെടുത്ത 16 പവൻ ആഭരണങ്ങൾ വീണ്ടെടുത്തു; പ്രതികളുടെ വസ്ത്രങ്ങളും കണ്ടെടുത്തു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് അറസ്റ്റിലായ പിടിച്ചു പറി സംഘം തട്ടിയെടുത്ത 16 പവന്റെ സ്വർണാഭരണങ്ങളും പ്രതികൾ ഉപയോഗിച്ച വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. റിമാൻഡിൽ കഴിയുന്ന പ്രതികളായ കോട്ടിക്കുളം വെടിത്തറക്കാല്‍ ഫാത്തിമ ക്വാര്‍ട്ടേഴ്‌സിലെ എം.കെ മുഹമ്മദ് ഇജാസ്(24), പനയാല്‍ പാക്കം ചെര്‍ക്കാപ്പാറയിലെ ഇബ്റാഹിം ബാദുഷ(24) എന്നിവരെ ഒരു ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയിൽവിട്ടു കൊടുത്തതോട് കൂടിയാണ് ഇവ കണ്ടെത്തിയത്.മടിക്കൈ ചതുരക്കിണറിലെ കടയിലെത്തി കുപ്പിവെള്ളം ചോദിച്ച ശേഷം ഉടമ ബേബിയുടെ മാല പൊട്ടിച്ചതടക്കമുള്ള  കേസിലെ പ്രതികളെയാണ് കസ്റ്റഡിയിൽ വിട്ടുകിട്ടിയത്. പെരിയാട്ടടുക്കത്തു നിന്നാണ് …

ചാർജ്ജ് ചെയ്യുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം

ചെന്നൈ: തഞ്ചാവൂർ പാപനാശത്ത് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. പി കോകില എന്ന 33കാരിയാണ് മരിച്ചത്. ചാർജ് ചെയ്യുകയായിരുന്ന ഫോണിൽ സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. കപിസ്ഥലയിൽ മൊബൈൽ ഫോൺ റിപ്പയർ കട നടത്തി വരികയായിരുന്നു കോകില.ഇന്നലെയാണ് അപകടം നടന്നത്.ഫോൺ പൊട്ടിതെറിച്ചതോടെ ഇതോടെ കടയിൽ തീ പിടിക്കുകയും കോകിലയ്ക്ക് പൊള്ളലേൽക്കുകയും ചെയ്തു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കടയിലെ തീ അണച്ചത്. കോകിലയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ് യുവതി ആശുപത്രിയിൽ  മരണത്തിന് …

കള്ളനോട്ട് കേസിലെ പ്രതി 20 വർഷത്തിന് ശേഷം അറസ്റ്റിൽ 

മംഗളൂരു : കള്ളനോട്ട് കേസിൽ 20 വർഷമായി ഒളിവിൽ കഴിയുന്ന ആളെ ബണ്ട്വാളിൽ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.നെല്യാടി കൗക്രാടി വില്ലേജിലെ മന്നഗുണ്ടി സ്വദേശിഇബ്രാഹിം ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ  പ്രതിയെ  റിമാൻഡ് ചെയ്തു. 2004ലെ കള്ളനോട്ട് കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഇബ്രാഹ്രിം ഉൾപ്പെടെ രണ്ട് പേർക്കെതിരെയായിരുന്ന കേസെടുത്തിരുന്നത്. ഇതിൽ ഒരു പ്രതി ഉടൻ കീഴടങ്ങുകയും ഇബ്രാഹിം ഒളിവിൽ പോവുകയും ചെയ്തു. സിറ്റി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഇൻസ്പെക്ടർ അനന്ത പത്മനാഭ, പിഎസ്ഐ രാമകൃഷ്ണ, ഉദ്യോഗസ്ഥരായ ഗണേഷ്, …