ആ കോടീശ്വരന്‍ ആര്? ഓണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം ടി.ഇ 230662 എന്ന ടിക്കറ്റിന്
തിരുവനന്തപുരം: ഓണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം ടി.ഇ 230662 എന്ന ടിക്കറ്റിന്.കോഴിക്കോട് പാളയം ബാവാ ലോട്ടറി ഏജന്‍സി വഴി പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25കോടി രൂപയാണ് സമ്മാന തുക. രണ്ടാം സമ്മാനമായ ഒരുകോടി ലഭിച്ച നമ്പറുകള്‍: ടി.എ 781521, ടി.ബി 127095, ടി.ബി 398415, ടി.ബി 515087, ടി.ബി 617215, ടി.സി 151097, ടി.സി 287627, ടി.സി 320948, ടി.സി 708749, ടി.സി 946082, ടി.ഡി 166207, ടി.ഇ 220042, ടി.ഇ 421674, ടി.ജി 381795, ടി.ജി 496751, ടി.എച്ച് 305041, ടി.എച്ച് 314711, ടി.ജെ 223848, ടി.ജെ 410906, ടി.എല്‍ 894358. റെക്കോര്‍ഡ് വില്‍പ്പനയായിരുന്നു ഇത്തവണ. 75 76 ലക്ഷം ടിക്കറ്റാണ് വില്‍പ്പന നടത്തിയത്. അച്ചടിച്ചത് 85 ലക്ഷം ടിക്കറ്റുകള്‍, പരമാവധി 90 ലക്ഷം ടിക്കറ്റുവരെ അച്ചടിക്കാന്‍ അനുമതിയുണ്ട്. ഒന്നാം സമ്മാനം 15 കോടിയില്‍നിന്ന് 25 കോടിരൂപയായി ഉയര്‍ത്തിയ കഴിഞ്ഞ
വര്‍ഷവും ഓണം ബംപര്‍ വില്‍പ്പനയി റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ആകെ 66,55,914 ടിക്കറ്റുകളാണ് അന്നു വിറ്റത്. അച്ചടിച്ചത് 67 50,000 ടിക്കുകള്‍ തൊട്ടു മുന്‍ വര്‍ഷത്തേക്കാള്‍ 12.5 ലക്ഷം ടിക്കറ്റുകള്‍ കഴിഞ്ഞ വര്‍ഷം വിറ്റുപോയി. 25 കോടി സമ്മാനത്തുകയില്‍ 10ശതമാനം ഏജന്റിന്റെ കമ്മിഷനായിപോകും. ശേഷിക്കുന്ന തുകയില്‍ 80 ശതമാനം നികുതി കഴിച്ചുള്ള തുകയാണ് ജേതാവിനു ലഭിക്കുക.