നമ്പർ പ്ലേറ്റും ലൈറ്റുമില്ലാതെ എത്തിയ ജെസിബി കാലനായി;ബൈക്ക് യാത്രികന് ദാരുണാന്ത്യം
കോഴിക്കോട് : കോഴിക്കോട് മുക്കത്ത് ജെസിബിയും ബൈക്കും കൂട്ടിയിടിച്ചു ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. തോട്ടുമുക്കം മാടാമ്പി സ്വദേശി സുധീഷ് (30) ആണ് മരിച്ചത്.തോട്ടുമുക്കം വാലില്ലാപുഴ റോഡിൽ പുതിയനിടത്ത് കഴിഞ്ഞ ദിവസം രാത്രി 7.15 ഓടെയാണ് അപകടമുണ്ടായത്. ലൈറ്റുകളില്ലാതെ വന്ന ജെ.സി.ബി ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.പരിക്കേറ്റ സുധീഷിനെ കെ.എം.സി.ടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടമുണ്ടാക്കിയ ജെ.സി.ബിക്ക് നമ്പർ പ്ലേറ്റും ഉണ്ടായിരുന്നില്ല.പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.