വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി തൂങ്ങി മരിച്ചു; പ്രതിയുടെ ആത്മഹത്യ കേസിൽ വിധി വരാനിരിക്കെ
കണ്ണൂര്‍:വയോധികയെ ബലാല്‍സംഗം ചെയ്‌ത കേസിന്റെ വിധി വരാനിരിക്കെ പ്രതി തൂങ്ങി മരിച്ചു. ആറളം-പന്നിമൂല, മാവിലഹൗസിലെ സി.എം. രാജീവന്‍(54) ആണ് കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്. 2017 മാര്‍ച്ച് 30ന് ഇരിട്ടി പഴഞ്ചേരി, വികാസ് നഗറിലെ 84 കാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്‌ത കേസിലെ പ്രതിയാണ് രാജീവന്‍. ഈ കേസിന്റെ വിചാരണ തലശ്ശേരി കോടതിയില്‍ പൂര്‍ത്തിയായി വിധി പറയാനായി മാറ്റി വച്ചിരിക്കുകയാണ്.ഇതിനിടയിലാണ് രാജീവന്‍ ജീവനൊടുക്കിയത്.വയറിംഗ് ജോലിക്കെത്തിയപ്പോഴാണ് പ്രതി വീട്ടമ്മയെ പീഡിപ്പിച്ചത്. ഈ സംഭവത്തില്‍ മനംനൊന്താണ് ഇരയായ വയോധിക ജീവനൊടുക്കിയത്. പരിയാരം മെഡിക്കല്‍ …