കാസര്‍കോട് ജില്ലയുടെ വടക്കന്‍ മേഖലയില്‍ ഹെപ്പറ്റൈറ്റിസ് എ പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ
കാസര്‍കോട്: ജില്ലയിലെ പൈവളിഗെ, മീഞ്ച ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഹെപ്പറ്റൈറ്റിസ് എ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് അറിയിച്ചു. നിലവില്‍ പൈവളിഗെ ഗ്രാമ പഞ്ചായത്ത് പരിധിയില്‍ 39 പേര്‍ക്കും മീഞ്ച പഞ്ചായത്ത് പരിധിയില്‍ 15 പേര്‍ക്കും മഞ്ഞപിത്തം എ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.രോഗപകര്‍ച്ച തടയുന്നതിനു വേണ്ടി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊജ്ജിതപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ഭാവി പ്രവര്‍ത്തനം തീരുമാനിക്കുന്നതിനും വേണ്ടി എംഎല്‍എ, മറ്റു ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ …