ചായ ചോദിച്ചിട്ട് കിട്ടിയില്ല; ശസ്ത്രക്രിയ പാതിയാക്കി ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നും ഡോക്ടര്‍ പിണങ്ങിപ്പോയി

ചായ കൊടുത്തില്ലെന്ന കാരണത്തില്‍ നാഗ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ശസ്ത്രക്രിയ പാതിയാക്കി ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നും ഇറങ്ങിപ്പോയി. നവംബര്‍ നാലിന് നാഗ്പൂരിലെ മൗദ തഹസില്‍ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. തേജ്രംഗ് ഭലവി എന്ന ഡോക്ടറാണ് ശസ്ത്രക്രിയ പാതിവഴിയിലാക്കി ഇറങ്ങിപോയത്. അന്നേദിവസം എട്ടു സ്ത്രീകള്‍ക്ക് പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയ കൂ
ടി നടക്കേണ്ടതുണ്ടായിരുന്നു. നാലു സ്ത്രീകള്‍ക്ക് ശസ്ത്രക്രിയ നടത്തി. മറ്റുള്ളവര്‍ക്ക് അനസ്തേഷ്യ നല്‍കുകയും ചെയ്ത ശേഷം ആശുപത്രി ജീവനക്കാരോട് ഡോക്ടര്‍ ഒരു കപ്പ് ചായ ചോദിച്ചു. എന്നാല്‍ ജീവനക്കാര്‍ ഇതു കേട്ടില്ല. ചായയും നല്‍കിയില്ല. ഇതേ തുടര്‍ന്ന് രോഷാകുലനായ ഡോക്ടര്‍ തിയറ്ററില്‍ നിന്ന് ഇറങ്ങിപോകുകയായിരുന്നു. ഡോക്ടര്‍ പോയ ശേഷം ആശുപത്രി അധികൃതര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെട്ടപ്പോള്‍ അനസ്തേഷ്യ നല്‍കിയ സ്ത്രീകള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ മറ്റൊരു ഡോക്ടറെ അയക്കുകയായിരുന്നു. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.
കേസ് അന്വേഷിക്കുന്നതിന് വേണ്ടി മൂന്നംഗ സമിതിക്ക് രൂപം നല്‍കിയതായി നാഗ്പൂര്‍ ജില്ലാ പരിഷത്ത് സി.ഇ.ഒ സൗമ്യ ശര്‍മ്മ അറിയിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page