ആട്ടിൻകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്നു ; യുവാവ് അറസ്റ്റിൽ


തിരുവനന്തപുരം: വര്‍ക്കലയില്‍ ആട്ടിൻകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്ന പ്രതി പിടിയില്‍. പനയറ കോവൂര്‍ സ്വദേശി അജിത്താണ് അറസ്റ്റിലായത്. ഒക്ടോബര്‍ 30നായിരുന്നു കേസിനാസ്പദമായ സംഭവം . തിരുവനന്തപുരം കല്ലമ്പലത്തെ അബ്ദുള്‍ കരീമിന്റെ വീട്ടില്‍ വളര്‍ത്തുന്ന ആട്ടിൻകുട്ടിയാണ് ക്രൂര ലൈംഗികപീഡനത്തെത്തുടര്‍ന്ന് ചത്തത്.
ആടിന്റെ ഉടമസ്ഥൻ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് രാത്രിയില്‍ പൂര്‍ണനഗ്നനായ ഒരാള്‍ എത്തി പെണ്‍ ആട്ടിൻകുട്ടിയെ തെരഞ്ഞുപിടിച്ച്‌ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്നുമണി മുതല്‍ ഇയാളുടെ സാന്നിധ്യം ക്യാമറകളില്‍ പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് പൊലീസ്  നടത്തിയ പരിശോധനയില്‍ പ്രതി അജിത്താണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിനുശേഷം ഒളിവില്‍ പോയ അജിത്ത് പൊലീസിന്റെ പിടിയിലായി.നേരത്തെ ഇയാള്‍ പശുക്കുട്ടിയെയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി സൂചനയുണ്ട്.

വര്‍ക്കലയിലെ ബിവറേജസ് ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയതടക്കം മുൻപ് നിരവധി കേസുകളില്‍ പ്രതിയാണ് അജിത്ത്. പ്രതിക്കുവേണ്ടി സഹായങ്ങള്‍ ചെയ്തു കൊടുത്ത രണ്ടുപേരെ നേരത്തേ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തത് റിമാൻഡ് ചെയ്തിരുന്നു. അജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page