പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടികൊണ്ട് പോയി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ

വർക്കല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാക്കള്‍ പിടിയിൽ.വര്‍ക്കല ചെമ്മരുതി കോവൂര്‍ ലക്ഷംവീട് കോളനിയില്‍ ഗിരിജ വിലാസത്തില്‍ അപ്പു (20), നെടുമങ്ങാട് പുതുകുളങ്ങര മഞ്ചമൂല സരോജ മന്ദിരത്തില്‍ ബിജു (22) എന്നിവരാണ് അറസ്റ്റിലായത്.പെണ്‍കുട്ടിയുമായി സോഷ്യല്‍ മീഡിയ വഴിയാണ് അപ്പു പരിചയപ്പെട്ടത്. അപ്പു ഇഷ്ടം നടിച്ച് പെൺകുട്ടിയുമായി  ബന്ധമുണ്ടാക്കുകയും ഈ മാസ്  ഒന്നിന് രാത്രിയില്‍ സുഹൃത്തായ ബിജുവിന്റെ സഹായത്തോടെ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയെ കാണ്മാനില്ല എന്ന രക്ഷാകര്‍ത്താക്കളുടെ പരാതിയിന്മേല്‍ അയിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കവെയാണ് മൂവരും നെടുമങ്ങാട് ഉണ്ടെന്നുള്ള രഹസ്യവിവരം പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് അയിരൂര്‍ പൊലീസ് സ്ഥലത്തെത്തി യുവാക്കളെ പിടികൂടി. പ്രതികളെ പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റുചെയ്തത്. വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page