ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. രാജപുരം സ്വദേശി ചക്കാലക്കല്‍ അഭിലാഷ് ബേബി (40) ആണ് മരിച്ചത്. വെളളിയാഴ്ച രാവിലെ രാജപുരത്ത് നിന്നും പൂടങ്കല്ലിലേക്ക് പോകവെ പൈനിക്കരയില്‍ റോഡ് നിര്‍മാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മണ്‍കൂനയില്‍ തട്ടി മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ പൂടങ്കല്ല് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ചികില്‍സക്കിടെ വൈകിട്ടോടെ മരിച്ചു. മൃതദേഹം രാജപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ:മോണ്‍സി (ഇസ്രായേല്‍) കര്‍ണ്ണാടക ജടിക്കല്‍ പാരടിയില്‍ കുടുംബാംഗം. മകള്‍ ഒലീവിയ അഭിലാഷ്. സഹോദരങ്ങള്‍: ലോബിഷ് കാഞ്ഞിരപ്പാല (കൂടല്ലൂര്‍, കോട്ടയം) പരേതനായ റോബിന്‍.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page