വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി തൂങ്ങി മരിച്ചു; പ്രതിയുടെ ആത്മഹത്യ കേസിൽ വിധി വരാനിരിക്കെ


കണ്ണൂര്‍:വയോധികയെ ബലാല്‍സംഗം ചെയ്‌ത കേസിന്റെ വിധി വരാനിരിക്കെ പ്രതി തൂങ്ങി മരിച്ചു. ആറളം-പന്നിമൂല, മാവിലഹൗസിലെ സി.എം. രാജീവന്‍(54) ആണ്‌ കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്‌. 2017 മാര്‍ച്ച്‌ 30ന്‌ ഇരിട്ടി പഴഞ്ചേരി, വികാസ്‌ നഗറിലെ 84 കാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്‌ത കേസിലെ പ്രതിയാണ്‌ രാജീവന്‍. ഈ കേസിന്റെ വിചാരണ തലശ്ശേരി കോടതിയില്‍ പൂര്‍ത്തിയായി വിധി പറയാനായി മാറ്റി വച്ചിരിക്കുകയാണ്‌.ഇതിനിടയിലാണ്‌ രാജീവന്‍ ജീവനൊടുക്കിയത്‌.വയറിംഗ്‌ ജോലിക്കെത്തിയപ്പോഴാണ്‌ പ്രതി  വീട്ടമ്മയെ പീഡിപ്പിച്ചത്‌. ഈ സംഭവത്തില്‍ മനംനൊന്താണ്‌ ഇരയായ വയോധിക ജീവനൊടുക്കിയത്‌. പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം വിദഗ്‌ദ്ധ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ്‌ വയോധിക ക്രൂരമായ പീഡനത്തിനു ഇരയായ കാര്യം വ്യക്തമായത്‌. തുടര്‍ന്ന്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ പീഡനം നടത്തിയത്‌ രാജീവന്‍ ആണെന്നു കണ്ടെത്തി അറസ്റ്റു ചെയ്‌തത്‌.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page