കൈവിലങ്ങുമായി ആരോഗ്യ പരിശോധനക്ക് എത്തിച്ച മയക്കുമരുന്ന് കേസ് പ്രതി പൊലീസുകാരെ ആക്രമിച്ചു രക്ഷപ്പെട്ടു;പ്രതിയുടെ ആക്രമണത്തിൽ എസ് ഐ യുടെ വിരൽ ഒടിഞ്ഞു

തിരുവനന്തപുരം: ആരോഗ്യ പരിശോധനക്ക് എത്തിച്ച മയക്കുമരുന്ന് കേസ് പ്രതി പൊലീസുകാരെ ആക്രമിച്ച്‌ കൈവിലങ്ങുമായി രക്ഷപ്പെട്ടു.വ്യാഴാഴ്ച വൈകീട്ട് നാലോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം. പോത്തൻകോട് സ്വദേശി സെയ്ദ് മുഹമ്മദാണ് (28) രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മ്യൂസിയം എസ് ഐ രജീഷിന് സെയിദിന് ആക്രമണത്തില്‍ പരിക്കേറ്റു. രജീഷിന്റെ വിരലിന് ഒടിവുണ്ട്.രണ്ട് പൊലീസുകാരാണ് പ്രതിക്കൊപ്പം ഉണ്ടായിരുന്നത്. പൊലീസുകാര്‍ പ്രതിക്ക് പിന്നാലെ ഓടിയെത്തിയെങ്കിലും റോഡ് മുറിച്ച്‌ കടന്ന് പ്രതി വഞ്ചിയൂര്‍ പാറ്റൂര്‍ ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടു. രാത്രി വൈകിയും ഇന്നുമായി ജില്ലയിലെ പൊലീസ് സംഘം പ്രതിയെ പിടികൂടാൻ പരിശോധന നടത്തിയെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല. കൈവിലങ്ങുള്ളതിനാല്‍ ഇയാള്‍ ഉടൻ പിടിയിലാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ

.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page