ലോഡ്ജിൽ വച്ച് വെടിയേറ്റ യുവാവ് മരിച്ചു; മരണം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ

കോഴിക്കോട് : കോഴിക്കോട് ലോഡ്ജിൽ വെച്ച്  വെടിയേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. പേരാമ്പ്ര കാവുന്തറ സ്വദേശി ഷംസുദ്ധീൻ ആണ് മരിച്ചത്. ഏതാനും ദിവസം മുൻപ് കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ എൻസികെ ടൂറിസ്റ്റ് ഹോമിലാണ് ഷംസുദ്ദീനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.കുടുംബ പ്രശ്നങ്ങളെ തുടർന്ന യുവാവ് സ്വയം വെടിവെച്ചതാണെന്ന് പോലീസ് പറഞ്ഞിരുന്നു. ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതോടെയാണ്  ലോഡ്ജിലെ മുറിയിൽ ഷംസുദ്ദീനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ഗുരുതമായി പരിക്കേറ്റ ഷംസുദ്ദീനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page