സംഗീത സംവിധായകൻ കെ.ജെ. ജോയ് അന്തരിച്ചു

ചെന്നൈ: എണ്‍പതുകളില്‍ മലയാള ചലച്ചിത്രലോകത്ത് നിരവധി ഹിറ്റുകള്‍ സംഭാവന ചെയ്‌ത പ്രശസ്‌ത സംഗീത സംവിധായകൻ കെ.ജെ ജോയ് അന്തരിച്ചു. തിങ്കളാഴ്‌ച പുലര്‍ച്ചെ 2.30ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. 77 വയസായിരുന്നു. തൃശൂര്‍ ജില്ലയിലെ നെല്ലിക്കുന്നില്‍ 1946 ജൂണ്‍ 14നായിരുന്നു അദ്ദേഹത്തിന്റെ ജനനം. 200 ഓളം ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു.വിവിധ സംഗീത സംവിധായകര്‍ക്കായി 500 ലധികം ചിത്രങ്ങളില്‍ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.1975 ല്‍ പുറത്തിറങ്ങിയ “ലൗ ലെറ്റര്‍” എന്ന ചിത്രത്തിനാണ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ചത്. ഏറെ ഹിറ്റായ ‘എൻ …

പട്ടം കഴുത്തിൽ കുരുങ്ങി മുറിവേറ്റ് സൈനികന് ദാരുണാന്ത്യം

ഹൈദരാബാദ്: ചൈനീസ് പട്ടം കഴുത്തില്‍ തട്ടി മാരകമായി മുറിവേറ്റ് സൈനികൻ മരിച്ചു. ഹൈദരാബാദില്‍ ഇന്നലെ വൈകിട്ടാണ് ദാരുണ സംഭവം ഉണ്ടായത്. സൈനികനായ കാഗിത്തല കോട്ടേശ്വര്‍ റെഡ്ഡി (30) ആണ് മരിച്ചത്. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലെങ്ങും പട്ടം പറത്തല്‍ മത്സരങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ബൈക്കില്‍ വരികയായിരുന്ന കോട്ടേശ്വറിന്‍റെ കഴുത്തില്‍ പട്ടത്തിന്‍റെ പ്ലാസ്റ്റിക് ചരട് തട്ടി കഴുത്ത് മുറിഞ്ഞാണ് കോട്ടേശ്വര്‍ മരിച്ചത്. ആരാണ് പട്ടം പറത്തിയതെന്ന് വ്യക്തമല്ല, മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. ലാംഗര്‍ ഹൗസിനടുത്തുള്ള ഇന്ദിര റെഡ്ഡി ഫ്ലൈ …

തിരക്കേറിയ റോഡിൽ സ്കൂട്ടറിൽ സഞ്ചരിച്ച് പ്രണയ ചേഷ്ട; കമിതാക്കൾക്ക് എതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു; നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ്

മുംബൈ : തിരക്കേറിയ റോഡിൽ സ്കൂട്ടറിലിരുന്നുള്ള യുവതിയുടെയും യുവാവിൻ്റെ പ്രണയ ചേഷ്ടക്കെതിരെ  ജന രോക്ഷം ശക്തമാകുന്നു. ബാന്ദ്രയിലെ തിരക്കേറിയ റോഡില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയാണ്  ഇരുവരും ചുംബിക്കുന്നത്.റോഡ് നിയമങ്ങള്‍ ലംഘിച്ച യുവതിക്കും യുവാവിനുമെതിരെ നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.ഹെല്‍മെറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ച യുവാവിനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് മുംബൈ ബാന്ദ്ര മേഖല മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കഴിഞ്ഞദിവസമാണ് തിരക്കേറിയ മുംബൈ ബാന്ദ്ര റിക്ലമേഷന്‍ റോഡിലൂടെ സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ധരിക്കാതെ  പ്രണയാതുര ചേഷ്ടകളുമായി ഇരുവരും സഞ്ചരിച്ചത്. …

ബലാൽസംഗക്കേസിൽ നിയമോപദേശം തേടിയെത്തിയ യുവതിയെ അഭിഭാഷകൻ പീഡിപ്പിച്ചു; അഭിഭാഷകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: ബലാൽ സംഗക്കേസിൽ നിയമസഹായം തേടിയെത്തിയ യുവതിയെ അഭിഭാഷകൻ പീഡിപ്പിച്ചെന്ന കേസിൽ ഗവ.പ്ലീഡർ പി.ജി. മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിൽ കീഴടങ്ങാൻ വക്കീലിന് ഹൈക്കോടതി നൽകിയ സമയപരിധി അവസാനിച്ചതിനെത്തുടർന്നാണ് പുത്തൻകുരിശ് ഡിവൈ എസ്.പി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്നു ഹൈക്കോടതിയിലെ സീനിയർ ഗവ.പ്ലീഡർ സ്ഥാനം മനു രാജിവച്ചു. തുടർന്നു ഒളിവിൽ പോവുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ ഹൈക്കോടതി അഭിഭാഷകനായ മനുവിനു കീഴടങ്ങുന്നതിനു 10 ദിവസം സമയമനുവദിച്ചിരുന്നു. സമയപരിധിക്കുള്ളിൽ കീഴടങ്ങിയാൽ മജിസ്ട്രേട്ടിനു മുന്നിൽ …

വൈദ്യുതി പോസ്റ്റിൽ തലയിടിച്ച് ഏഴുവയസ്സുകാരൻ ദാരുണമായി മരിച്ചു

തിരുവനന്തപുരം: മാതാവിനൊപ്പം ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന ഏഴുവയസ്സുകാരൻ വൈദ്യുതി പോസ്റ്റിൽ തലയിടിച്ച് ദാരുണമായി മരിച്ചു. വെഞ്ഞാറമൂട് വെമ്പായം മൂന്നാനക്കുഴിയിൽ ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. വെഞ്ഞാറമൂട്ടിലെ ദീപു – ശാന്തി കൃഷ്ണ ദമ്പതികളുടെ മകൻ വൈഷ്ണവാണ് മരിച്ചത്. ഇവർ സഞ്ചരിക്കുകയായിരുന്ന ഓട്ടോ മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുമ്പോഴായിരുന്നു അപകടമെന്നു പറയുന്നു. കുട്ടിയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപതിയിലെത്തിച്ചെങ്കിലും മരിച്ചു. വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു.

ഭർത്താവിന്റെ ക്രൂര പീഡനം; സഹികെട്ട ഭാര്യ കഴുത്തു ഞെരിച്ചു കൊന്നു; മദ്യപിച്ച് ഛർദ്ദിച്ച് മരിച്ചെന്ന് യുവതി; കൊലപാതകം വ്യക്തമായത് പോസ്റ്റ്മോർട്ടത്തിലൂടെ

മംഗളൂരു: ക്രൂര പീഡനം സഹിക്കവയ്യാതെ യുവതി ഭർത്താവിനെ കഴുത്തു ഞെരിച്ചു കൊന്നു. ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു നന്തൂരുവിലാണ് ദാരുണമായ സംഭവം നടന്നത്. ഹനുമന്തപ്പയാണ് ജനുവരി 10ന് രാത്രി കൊല്ലപ്പെട്ടത്. ഭാര്യ ഗീത അറസ്റ്റിലായി. അമിത മദ്യപാനിയായിരുന്ന ഹനുമന്തപ്പ ഭാര്യയുമായി കലഹിക്കുന്നത് പതിവായിരുന്നു. ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ജനുവരി 10ന് രാത്രി ഹനുമന്തപ്പ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം ഭക്ഷണം കഴിച്ച് ഉറങ്ങിയ ശേഷം ഭാര്യയുമായി വീണ്ടും വഴക്കുണ്ടാക്കിയിരുന്നു. തർക്കത്തിനിടെ ഭാര്യ ഗീത മുണ്ടുകൊണ്ട് കഴുത്തിൽ പിടിച്ച് ഞെരിച്ച് …

ബേക്കൂരിൽ വിശിഷ്ടാംഗ യുവാവിന്റെ ജഡo സ്കൂളിനടുത്തെ സ്വകാര്യ സ്ഥലത്ത് ; വസ്ത്രങ്ങൾ ഊരാൻ ശ്രമിച്ച നിലയിൽ

മഞ്ചേശ്വരം : ബേക്കൂർ സ്കൂളിനടുത്തെ സ്വകാര്യസ്ഥലത്ത് വിശിഷ്ടാംഗനായ 26 കാരന്റെ ജഡം കാണപ്പെട്ടു. ഇന്നു വൈകിട്ടാണ്. നാട്ടുകാർ ജനം കണ്ടത്.കുബണൂർ ശാന്തി മൂലയിലെ നാരായണനാണു മരിച്ചതെന്നു നാട്ടുകാർ തിരിച്ചറിഞ്ഞു . ജഡത്തിന്റെ ബെൽറ്റും പാന്റ്സും ഊരാൻ ശ്രമിച്ച നിലയിലാണ്. ശാന്തിമൂലയിലെ പരേതനായ ബാബുവിന്റെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങൾ: ചന്ദ്രഹാസ, മഞ്ജുള, ചഞ്ചലാക്ഷി . ഇന്നലെ രാത്രി ബേക്കൂരിൽ നടന്ന ഒരു ക്ലബ് ഉദ്ഘാടന പരിപാടിയിൽ ഇയാൾ എത്തിയിരുന്നുവെന്നു നാട്ടുകാർ പറയുന്നു. രാത്രി ഒരു മണി വരെ കലാപരിപാടി …

മംഗലാപുരത്തെ സ്വകാര്യാശുപത്രിക്ക് പണം മതി, മൃതദേഹത്തോട് അനാദരവെന്നു പരാതി

മംഗലാപുരം: മംഗലാപുരത്തെ ഒരു സ്വകാര്യാശുപത്രിയിൽ ഇന്ത പുലർച്ചെ മരിച്ച മഞ്ചേശ്വരം സ്വദേശിയുടെ മൃതദേഹം ആശുപത്രിക്കു പുറത്തെ ഒരു ഷെഡ്ഡിൽ ഉപേക്ഷിച് വെന്നു ബന്ധുക്കൾ പരാതിപ്പെട്ടു. ഒരാഴ്ച മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മഞ്ചേശ്വരം കടപ്പുറത്തെ മുഹമ്മദിന്റെ മകൻ കായി ഞ്ഞിയുടെ മൃതദേഹമാണ് ഷെസ്സിൽ ഉപേക്ഷിചതെന്നു ബന്ധുക്കൾ പറഞ്ഞു.. മരണവിവരമറിഞ്ഞ് ആംബുലൻസുമായി ആശുപത്രിയിലെത്തിയപ്പോഴാണ് മൃതദേഹം ഷെസ്സിൽ കാണപ്പെട്ടതത്രെ.. ഇതിനെക്കുറിച് അധികൃതരോട് അന്വേഷിച്ചപ്പോൾ വേണമെങ്കിൽ മൃതദേഹം എടുത്തു ക്കാണ്ടു പോകാനായിരുന്നു മറുപടിയെന്ന് ബന്ധുക്കൾ പറഞ്ഞു. ഒരാഴ്ചത്തെ ചികിൽക്ക് 2,62,000 രൂപ ഫീസ് …

ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഉജ്വല തുടക്കം : ഇൻഡ്യാ മുന്നണി നേതാക്കൾ പങ്കെടുത്തു

ഇംഫാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 66 ദിവസം നീണ്ടു നിൽക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ആവേശകരമായ തുടക്കം. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പാർട്ടി പതാക രാഹുൽ ഗാന്ധിക്കു കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. മണിപ്പുരിനു നഷ്ടപ്പെട്ടതൊക്കെ തിരിച്ചുകൊണ്ടു വരുമെന്നു യാത്രക്കു തുടക്കം കുറിച്ചു കൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. തൗബൽ ഗ്രൗണ്ടിൽ തടിച്ചു കൂടിയ പതിനായിരങ്ങൾ ഹർഷാരവം മുഴക്കി രാഹുലിനെ അഭിവാദ്യം ചെയ്തു. ന്യായ യാത്ര ഭരണഘടനയെ രക്ഷിക്കാനാണെന്നു ഖാർഗെ പറഞ്ഞു. …

മുഴപ്പിലങ്ങാട് ചരക്കുലോറി നിയന്ത്രണം വിട്ടു മറിഞ്ഞു , റോഡിൽ പരന്നൊഴുകിയത് ഒരു ലക്ഷത്തി നാൽപ്പതിനായിരം മുട്ടകൾ

കണ്ണൂർ: കണ്ണൂർ – തലശേരി ദേശീയ പാതയിലെ മുഴപ്പിലങ്ങാട് മഠം റെയിൽവേ മേൽപ്പാലത്തിൽ ലോറി മറിഞ്ഞു. മുട്ടയുമായി തമിഴ്നാട്ടിൽ നിന്ന് എത്തിയ TN 88 B 8323 നാഷണൽ ചെർമിറ്റ് ലോറിയാണ് മേൽപ്പാലത്തിൽ നിയന്ത്രണം വിട്ടു മറിഞ്ഞത്ഞാ യറാഴ്ച്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. ഒരു ലക്ഷത്തിനാൽപതിനായിരം മുട്ടയാണ് റോഡിൽ വീണുടഞ്ഞത്. നാമക്കലിൽ നിന്നുംകണ്ണൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മുട്ട റോഡിൽ തെറിച്ച് ഗതാഗതം ദുഷ്കരമായി. ഏറെ നേരം ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. ജീവനക്കാർ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. …

മകരവിളക്ക് : ആറു ജില്ലകള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: ശബരിമല മകരവിളക്ക്, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം മകരശീവേലി, തൈപ്പൊങ്കല്‍ എന്നിവ പരിഗണിച്ചു നാളെ സംസ്ഥാനത്തെ ആറുജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി. ഈ ജില്ലകളില്‍ പ്രാദേശിക അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

മകരവിളക്ക് നാളെ: ശബരിമലയില്‍ തീര്‍ത്ഥാടകത്തിരക്ക്

പത്തനംതിട്ട: തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന മകര വിളക്കിനു ശബരിമലയില്‍ തീര്‍ത്ഥാടകത്തിരക്ക് വര്‍ധിച്ചു. നിയന്ത്രണാതീതമായാണ് അയ്യപ്പ ഭക്തന്മാര്‍ ശബരിമലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വെര്‍ച്വല്‍ ക്യൂ 50,000 ആയി നിയന്ത്രിക്കുന്നുണ്ട്. മകരവിളക്കിനു ഡ്യൂട്ടിക്കായി മാത്രം 1000 പൊലീസുകാരെ കൂടുതലായി ശബരിമലയില്‍ വിന്യസിച്ചു. ഡ്രോണ്‍ നിരീക്ഷണവുമേര്‍പ്പെടുത്തിയിട്ടുണ്ട്.തിങ്കളാഴ്ച പുലര്‍ച്ചെ 2.46 മകര സംക്രമ പൂജ നടക്കും. വൈകിട്ട് അഞ്ചിനു നടതുറക്കും. തുടര്‍ന്നു തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന, മകരവിളക്കു ദര്‍ശനം എന്നിവയുണ്ടാവും.

മുഖ്യമന്ത്രി സൂര്യനെപ്പോലെ; ഇതിലെവിടെ വ്യക്തിപൂജ: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി സൂര്യനെപ്പോലെ എന്ന പ്രയോഗത്തില്‍ വ്യക്തി പൂജ ഇല്ലെന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സി പി എം വ്യക്തി പൂജ അംഗീകരിക്കുന്ന പാര്‍ട്ടിയല്ല. ക്രിയാത്മക വിമര്‍ശനം ആരുന്നയിച്ചാലും പരിശോധിക്കും. ഇടതു പാര്‍ട്ടികള്‍ വിശ്വാസികളുടെ വിശ്വാസത്തിനൊപ്പമാണ്. അതേസമയം പണി പൂര്‍ത്തിയാകാത്ത രാമക്ഷേത്രം രാഷ്ട്രീയ ലാക്കോടെ ഉദ്ഘാടനം ചെയ്യുന്ന വര്‍ഗീയതക്കൊപ്പമില്ല. നവേരള സദസ് ചരിത്രപരമായ വന്‍ മുന്നേറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

മൂടല്‍മഞ്ഞ്: ഭാരത് ജോഡോ ന്യായ് യാത്ര; നേതാക്കള്‍ ഡല്‍ഹിയില്‍ വിമാനത്തില്‍

ഇംഫാല്‍: ഡല്‍ഹിയിലെ കടുത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്നു രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മണിപ്പൂരില്‍ നിന്ന് 12 മണിക്കാരംഭിക്കേണ്ട ഭാരത് ജോഡോ ന്യായ് യാത്ര വൈകുന്നു. മണിപ്പൂരില്‍ നിന്നു 12 മണിക്കു ജോഡോ ന്യായ് യാത്ര ആരംഭിക്കാനായിരുന്നു പരിപാടി. ഇതില്‍ എത്തിച്ചേരേണ്ട കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് ഇന്‍ഡിഗോ പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേതാക്കന്മാര്‍ വിമാനത്തില്‍ എത്തിയെങ്കിലും മൂടല്‍ മഞ്ഞിനെ തുടര്‍ന്നു വിമാനം യാത്ര പുറപ്പെടാനിരിക്കുന്നതേയുള്ളൂ. രാഹുലും വിമാനത്തിലാണ്.കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന ഖാര്‍ഖെ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന യാത്ര പ്രത്യേക ബസില്‍ ഇന്നു …

നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് ഒരു കപ്പ് കാപ്പി കുടിച്ചാണോ? എങ്കില്‍ കാപ്പിയില്‍ ഇതൊന്ന് ചേർത്തു നോക്കു; നെയ്യ് കാപ്പി കുടിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം

രാവിലെ ചൂടുള്ള കാപ്പി കുടിക്കുന്നത് നിങ്ങൾക്ക് പെട്ടെന്ന് ഊർജ്ജം നൽകും. എന്നാൽ ഒരു ലളിതമായ ഘടകത്തിന് നിങ്ങളുടെ സാധാരണ കപ്പ് കാപ്പി കൂടുതൽ പോഷകപ്രദമാക്കാൻ കഴിയുമെന്ന് പലർക്കും അറിയില്ല. അതും നെയ്യ്! നെയ്യ് ആരോഗ്യകരമായ കൊഴുപ്പുകളാൽ നിറഞ്ഞതാണ്, അതുകൊണ്ട്‌ തന്നെ അധിക പരിശ്രമം കൂടാതെ ഭക്ഷണപാനീയങ്ങളുടെ പോഷകമൂല്യം ഉയർത്താൻ നെയ്യിന് കഴിയും. നെയ്യ്-കാപ്പി നിങ്ങളുടെ ദിവസം ഉന്മേഷത്തോടെ ആരംഭിക്കാൻ സഹായിക്കുന്ന ഒരു പാനീയമാണ്. നിരവധി സെലിബ്രിറ്റികള്‍ ഈ പാനീയം സോഷ്യൽ മീഡിയയിൽ ജനപ്രിയമാക്കിയിട്ടുണ്ട്. അതുകൊണ്ട്‌ നെയ്യ്-കാപ്പിയുടെ ആരോഗ്യ …

കൊല്ലം കാവനാട്ടു തീപിടുത്തം

കൊല്ലം: കാവനാട്ട് ദേശീയപാതയോടു ചേര്‍ന്ന ജനവാസ കേന്ദ്രത്തില്‍ ഇന്നലെ രാത്രി ഒരു ഹാർഡ്‌വെയർ കടയിലുണ്ടായ തീപിടുത്തം കെടുത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. അതിനിടയില്‍ തീ അടുത്ത കടകളിലേക്കും വ്യാപിച്ചിട്ടുള്ളതായി സംശയിക്കുന്നു. ശക്തമായ പുക കെട്ടിടത്തില്‍ നിന്ന് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. അഗ്നിശമന സേനാ വിഭാഗങ്ങള്‍ തീകെടുത്താനുള്ള ശ്രമം തുടരുന്നു.

തണുപ്പകറ്റാൻ കൽക്കരി കത്തിച്ചു; പുക ശ്വസിച്ച് നാല് പേർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി:രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പുക ശ്വസിച്ച്‌ നാല് മരണം. ഡല്‍ഹി അലിപൂരിലാണ് രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചത്.തണുപ്പകറ്റാൻ കത്തിച്ച കല്‍ക്കരിയില്‍ നിന്നുള്ള പുക ശ്വസിച്ചതാണ് മരണ കാരണം. തണുപ്പകറ്റാനായി കല്‍ക്കരി കത്തിച്ച ശേഷം കുടുംബാംഗങ്ങള്‍ കിടന്നുറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലും സമാനരീതിയില്‍ അപകടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കല്‍ക്കരി കത്തിച്ച ശേഷം കിടന്നുറങ്ങിയ ഒരു കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. പുക ശ്വസിച്ച്‌ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് …

വീട്ടിനുള്ളില്‍ നിധി തേടി 130 അടി താഴ്ചയില്‍ കുഴിയെടുത്ത ആള്‍ അതേ കുഴിയില്‍ വീണു മരിച്ചു

ബ്രസീല്‍: വീട്ടില്‍ നിധിയുണ്ടെന്ന വെളിപാടിനെത്തുടര്‍ന്നു അടുക്കളക്കടുത്ത് 130 അടി താഴ്ചയില്‍ കുഴിയെടുത്ത ആള്‍ അതേ കുഴിയില്‍ വീണു മരിച്ചു. ബ്രസീലിലെ മിനാസ് ജെറൈസിലാണ് സംഭവം. 71 കാരനായ ജോവോപിമെന്റ എന്നയാള്‍ക്കാണ് ദാരുണാന്ത്യം. ഉറക്കത്തില്‍ ഉണ്ടായ സ്വപ്‌നത്തില്‍ ഒരാള്‍ വന്നു അടുക്കളക്കടിയില്‍ നിധിയുണ്ടെന്നു പറഞ്ഞുവെന്നു പിമെന്റ പറയുന്നു. അന്നു തൊട്ടു നിധിതേടി കുഴിയെടുക്കാന്‍ തുടങ്ങിയത് ഒരു വര്‍ഷം കൊണ്ടു 130 അടി താഴ്ന്നു. കുഴിയെടുക്കാന്‍ ഭാരിച്ച തുക ചെലവഴിക്കുകയും ചെയ്തു.ഏതാനും ദിവസം മുമ്പു കുഴിക്കു മുകളില്‍ നിരത്തിയിരുന്ന പലക …