മകരവിളക്ക് നാളെ: ശബരിമലയില്‍ തീര്‍ത്ഥാടകത്തിരക്ക്

പത്തനംതിട്ട: തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന മകര വിളക്കിനു ശബരിമലയില്‍ തീര്‍ത്ഥാടകത്തിരക്ക് വര്‍ധിച്ചു. നിയന്ത്രണാതീതമായാണ് അയ്യപ്പ ഭക്തന്മാര്‍ ശബരിമലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വെര്‍ച്വല്‍ ക്യൂ 50,000 ആയി നിയന്ത്രിക്കുന്നുണ്ട്. മകരവിളക്കിനു ഡ്യൂട്ടിക്കായി മാത്രം 1000 പൊലീസുകാരെ കൂടുതലായി ശബരിമലയില്‍ വിന്യസിച്ചു. ഡ്രോണ്‍ നിരീക്ഷണവുമേര്‍പ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ 2.46 മകര സംക്രമ പൂജ നടക്കും. വൈകിട്ട് അഞ്ചിനു നടതുറക്കും. തുടര്‍ന്നു തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന, മകരവിളക്കു ദര്‍ശനം എന്നിവയുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page