മുഴപ്പിലങ്ങാട് ചരക്കുലോറി നിയന്ത്രണം വിട്ടു മറിഞ്ഞു , റോഡിൽ പരന്നൊഴുകിയത് ഒരു ലക്ഷത്തി നാൽപ്പതിനായിരം മുട്ടകൾ

കണ്ണൂർ: കണ്ണൂർ – തലശേരി ദേശീയ പാതയിലെ മുഴപ്പിലങ്ങാട് മഠം റെയിൽവേ മേൽപ്പാലത്തിൽ ലോറി മറിഞ്ഞു. മുട്ടയുമായി തമിഴ്നാട്ടിൽ നിന്ന് എത്തിയ TN 88 B 8323 നാഷണൽ ചെർമിറ്റ് ലോറിയാണ് മേൽപ്പാലത്തിൽ നിയന്ത്രണം വിട്ടു മറിഞ്ഞത്ഞാ യറാഴ്ച്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. ഒരു ലക്ഷത്തിനാൽപതിനായിരം മുട്ടയാണ് റോഡിൽ വീണുടഞ്ഞത്. നാമക്കലിൽ നിന്നുംകണ്ണൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മുട്ട റോഡിൽ തെറിച്ച് ഗതാഗതം ദുഷ്കരമായി. ഏറെ നേരം ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. ജീവനക്കാർ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. തലശ്ശേരിയിൽ നിന്ന് ഫയർഫോഴ്സെത്തി റോഡിൽ വെള്ളം ചീറ്റി മുട്ടയുടെ വഴുക്കൽ മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. എടക്കാട് പോലീസും സ്ഥലത്തെത്തിയിരുന്നു. ക്രെയിൻ കൊണ്ടുവന്ന് ലോറി റോഡിൽ നിന്ന് മാറ്റാനുള്ള ശ്രമത്തിലാണ് ഫയർഫോഴ്സും നാട്ടുകാരും

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page