രാവിലെ ചൂടുള്ള കാപ്പി കുടിക്കുന്നത് നിങ്ങൾക്ക് പെട്ടെന്ന് ഊർജ്ജം നൽകും. എന്നാൽ ഒരു ലളിതമായ ഘടകത്തിന് നിങ്ങളുടെ സാധാരണ കപ്പ് കാപ്പി കൂടുതൽ പോഷകപ്രദമാക്കാൻ കഴിയുമെന്ന് പലർക്കും അറിയില്ല. അതും നെയ്യ്!
നെയ്യ് ആരോഗ്യകരമായ കൊഴുപ്പുകളാൽ നിറഞ്ഞതാണ്, അതുകൊണ്ട് തന്നെ അധിക പരിശ്രമം കൂടാതെ ഭക്ഷണപാനീയങ്ങളുടെ പോഷകമൂല്യം ഉയർത്താൻ നെയ്യിന് കഴിയും. നെയ്യ്-കാപ്പി നിങ്ങളുടെ ദിവസം ഉന്മേഷത്തോടെ ആരംഭിക്കാൻ സഹായിക്കുന്ന ഒരു പാനീയമാണ്. നിരവധി സെലിബ്രിറ്റികള്‍ ഈ പാനീയം സോഷ്യൽ മീഡിയയിൽ ജനപ്രിയമാക്കിയിട്ടുണ്ട്. അതുകൊണ്ട് നെയ്യ്-കാപ്പിയുടെ ആരോഗ്യ ഗുണങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
- ഊർജ്ജ നില വർദ്ധിപ്പിക്കുന്നു
- നിങ്ങൾ പ്ലെയിൻ കോഫി കുടിക്കുമ്പോൾ, ഊർജ്ജം വർദ്ധിക്കുകയും തുടർന്ന് പെട്ടെന്ന് കുറയുകയും ചെയ്യും. എന്നാൽ നെയ്യ് ചേർക്കുന്നത് ഈ പ്രക്രിയയെ മന്ദഗതിയിലാക്കും. നെയ്യിലെ ആരോഗ്യകരമായ കൊഴുപ്പുകൾ കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ആഗിരണം ചെയ്യുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു, ഇത് ഊർജ്ജം പെട്ടെന്ന് ഉയരുന്നതും തകരുന്നതും തടയുന്നു.
- ആരോഗ്യകരമായ കൊഴുപ്പ് നൽകുന്നു
- നിങ്ങളുടെ ഭക്ഷണത്തിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഒമേഗ-3, 6, 9 എന്നിവയുടെ ഏറ്റവും മികച്ച സ്രോതസ്സുകളിലൊന്നാണ് നെയ്യ്. ഹൃദയാരോഗ്യം, മെറ്റബോളിസം, തലച്ചോറിന്റെ പ്രവർത്തനം എന്നിവ വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.
- കുടലിനും ദഹനത്തിനും നല്ലത്
- രാവിലെ എഴുന്നേറ്റ ഉടനെ കാപ്പി കുടിച്ചാല്‍ പലർക്കും അസിഡിറ്റി അനുഭവപ്പെടാറുണ്ട്. എന്നാൽ കാപ്പിയിൽ നെയ്യ് ചേർക്കുന്നത് ഇതിന് ആത്യന്തിക പരിഹാരമായിരിക്കും.
നെയ്യിലെ ഫാറ്റി ആസിഡുകൾ ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുന്നതിനും ദഹനനാളത്തിന്റെ മികച്ച ആരോഗ്യത്തിനും നല്ലതാണ്.
- നിങ്ങളെ ഊഷ്മളമായി നിലനിർത്തുന്നു
നെയ്യ്-കാപ്പിക്ക് നിങ്ങളുടെ ഉള്ളിലെ സ്വാഭാവികമായ ചൂട് നിലനിർത്താൻ കഴിയും.
നെയ്യ്-കാപ്പി തയ്യാറാക്കാൻ
നിങ്ങളുടെ സാധാരണ കാപ്പി കുറച്ചുനേരം ബ്രൂവ് ചെയ്ത് അതിൽ ഒരു ടേബിൾസ്പൂൺ നെയ്യ് ചേർക്കുക. ഇത് കുറച്ച് നേരം ഇളക്കി തീ ഓഫ് ചെയ്യുക. അവസാനം ആവശ്യത്തിനുള്ള മധുരം ചേർക്കുക.