ന്യൂഡൽഹി:രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പുക ശ്വസിച്ച് നാല് മരണം. ഡല്‍ഹി അലിപൂരിലാണ് രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചത്.തണുപ്പകറ്റാൻ കത്തിച്ച കല്‍ക്കരിയില്‍ നിന്നുള്ള പുക ശ്വസിച്ചതാണ് മരണ കാരണം. തണുപ്പകറ്റാനായി കല്‍ക്കരി കത്തിച്ച ശേഷം കുടുംബാംഗങ്ങള്‍ കിടന്നുറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലും സമാനരീതിയില്‍ അപകടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കല്‍ക്കരി കത്തിച്ച ശേഷം കിടന്നുറങ്ങിയ ഒരു കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. പുക ശ്വസിച്ച് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദുരന്തത്തിൻ്റെ പശ്ചാതലത്തിൽ കല്‍ക്കരി കത്തിക്കുന്ന കാര്യത്തില്‍ ജാഗ്രത വേണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടു. കല്‍ക്കരി കത്തിക്കുന്നുണ്ടെങ്കില്‍ ഉറങ്ങുന്നതിന് മുമ്പ് കെടുത്തണമെന്നാണ് നിര്‍ദേശം.