Tuesday, February 27, 2024
Latest:

വീട്ടിനുള്ളില്‍ നിധി തേടി 130 അടി താഴ്ചയില്‍ കുഴിയെടുത്ത ആള്‍ അതേ കുഴിയില്‍ വീണു മരിച്ചു

ബ്രസീല്‍: വീട്ടില്‍ നിധിയുണ്ടെന്ന വെളിപാടിനെത്തുടര്‍ന്നു അടുക്കളക്കടുത്ത് 130 അടി താഴ്ചയില്‍ കുഴിയെടുത്ത ആള്‍ അതേ കുഴിയില്‍ വീണു മരിച്ചു. ബ്രസീലിലെ മിനാസ് ജെറൈസിലാണ് സംഭവം. 71 കാരനായ ജോവോപിമെന്റ എന്നയാള്‍ക്കാണ് ദാരുണാന്ത്യം. ഉറക്കത്തില്‍ ഉണ്ടായ സ്വപ്‌നത്തില്‍ ഒരാള്‍ വന്നു അടുക്കളക്കടിയില്‍ നിധിയുണ്ടെന്നു പറഞ്ഞുവെന്നു പിമെന്റ പറയുന്നു. അന്നു തൊട്ടു നിധിതേടി കുഴിയെടുക്കാന്‍ തുടങ്ങിയത് ഒരു വര്‍ഷം കൊണ്ടു 130 അടി താഴ്ന്നു. കുഴിയെടുക്കാന്‍ ഭാരിച്ച തുക ചെലവഴിക്കുകയും ചെയ്തു.
ഏതാനും ദിവസം മുമ്പു കുഴിക്കു മുകളില്‍ നിരത്തിയിരുന്ന പലക തെന്നിയാണ് കുഴിയില്‍ വീണത്. തൊഴിലാളികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page