തിരക്കേറിയ റോഡിൽ സ്കൂട്ടറിൽ സഞ്ചരിച്ച് പ്രണയ ചേഷ്ട; കമിതാക്കൾക്ക് എതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു; നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ്

മുംബൈ : തിരക്കേറിയ റോഡിൽ സ്കൂട്ടറിലിരുന്നുള്ള യുവതിയുടെയും യുവാവിൻ്റെ പ്രണയ ചേഷ്ടക്കെതിരെ  ജന രോക്ഷം ശക്തമാകുന്നു. ബാന്ദ്രയിലെ തിരക്കേറിയ റോഡില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയാണ്  ഇരുവരും ചുംബിക്കുന്നത്.റോഡ് നിയമങ്ങള്‍ ലംഘിച്ച യുവതിക്കും യുവാവിനുമെതിരെ നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.ഹെല്‍മെറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ച യുവാവിനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് മുംബൈ ബാന്ദ്ര മേഖല മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

കഴിഞ്ഞദിവസമാണ് തിരക്കേറിയ മുംബൈ ബാന്ദ്ര റിക്ലമേഷന്‍ റോഡിലൂടെ സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ധരിക്കാതെ  പ്രണയാതുര ചേഷ്ടകളുമായി ഇരുവരും സഞ്ചരിച്ചത്. യാത്രക്കിടെ ഇരുവരും പരസ്പരം ചുംബിക്കുന്ന വീഡിയോയും സോഷ്യല്‍മീഡിയയിൽ വന്നിരുന്നു. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയ ഇരുവരെയും അന്വേഷിക്കുകയും ചെയ്തു. കമിതാക്കൾക്ക് എതിരെ  നടപടി ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. മുംബൈ പൊലീസിനെ ടാഗ് ചെയ്താണ്   സ്‌കൂട്ടര്‍ യാത്രക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നത്. എന്നാല്‍ പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ ചുംബിച്ചതിനെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്ത യുവാവിനെതിരെ കേസെടുക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സുസുക്കി അക്സസ് സ്കൂട്ടറും അതിൽ സഞ്ചരിച്ചവരെയും  കണ്ടെത്താൻ ഊർജ്ജിത ശ്രമത്തിലാണ് അധികൃതർ.നേരത്തെയും സമാനമായ സംഭവങ്ങൾ ഉത്തരേന്ത്യയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page