ബേക്കൂരിൽ വിശിഷ്ടാംഗ യുവാവിന്റെ ജഡo സ്കൂളിനടുത്തെ സ്വകാര്യ സ്ഥലത്ത് ; വസ്ത്രങ്ങൾ ഊരാൻ ശ്രമിച്ച നിലയിൽ

മഞ്ചേശ്വരം : ബേക്കൂർ സ്കൂളിനടുത്തെ സ്വകാര്യസ്ഥലത്ത് വിശിഷ്ടാംഗനായ 26 കാരന്റെ ജഡം കാണപ്പെട്ടു. ഇന്നു വൈകിട്ടാണ്. നാട്ടുകാർ ജനം കണ്ടത്.കുബണൂർ ശാന്തി മൂലയിലെ നാരായണനാണു മരിച്ചതെന്നു നാട്ടുകാർ തിരിച്ചറിഞ്ഞു . ജഡത്തിന്റെ ബെൽറ്റും പാന്റ്സും ഊരാൻ ശ്രമിച്ച നിലയിലാണ്. ശാന്തിമൂലയിലെ പരേതനായ ബാബുവിന്റെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങൾ: ചന്ദ്രഹാസ, മഞ്ജുള, ചഞ്ചലാക്ഷി . ഇന്നലെ രാത്രി ബേക്കൂരിൽ നടന്ന ഒരു ക്ലബ് ഉദ്ഘാടന പരിപാടിയിൽ ഇയാൾ എത്തിയിരുന്നുവെന്നു നാട്ടുകാർ പറയുന്നു. രാത്രി ഒരു മണി വരെ കലാപരിപാടി കളുണ്ടായിരുന്നു. മഞ്ചേശ്വരം ഇൻസ്പെക്ടർ , സബ് ഇൻസ്പെക്ടർ എന്നിവർ സ്ഥലത്തെത്തി. ജഡം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്കു കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page