കുറ്റിക്കോലിൽ മദ്യലഹരിയിൽ സഹോദരനെ മധ്യവയസ്കൻ വെടിവെച്ച് കൊന്നു
കാസര്‍കോട്: മദ്യലഹരിയില്‍ അനുജനെ ജ്യേഷ്ഠന്‍ വെടിവെച്ച് കൊന്നു. കുറ്റിക്കോല്‍ നൂഞ്ഞങ്ങാനം സ്വദേശി നാരായണന്‍ നായരുടെ മകന്‍ അശോകന്‍ നായര്‍ (45) ആണ് മരിച്ചത്. ജ്യേഷ്ഠ സഹോദരന്‍ ബാലകൃഷ്ണന്‍ നായരെ (50) കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ നാടന്‍ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണന്‍ നായര്‍ സഹോദരനെ വെടി വെയ്ക്കുകയായിരുന്നു. മാധവന്‍ നായര്‍ എന്നയാളുടെ നായാട്ടിനുപയോഗിക്കുന്ന തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്നു പറയുന്നു. 9 മണിയോടടുപ്പിച്ച് വെടിയേറ്റ അശോകന്‍ നായരെ 12 മണിക്കാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. …
Read more “കുറ്റിക്കോലിൽ മദ്യലഹരിയിൽ സഹോദരനെ മധ്യവയസ്കൻ വെടിവെച്ച് കൊന്നു”