കാസര്‍കോട്: മദ്യലഹരിയില്‍ അനുജനെ ജ്യേഷ്ഠന്‍ വെടിവെച്ച് കൊന്നു. കുറ്റിക്കോല്‍ നൂഞ്ഞങ്ങാനം സ്വദേശി നാരായണന്‍ നായരുടെ മകന്‍ അശോകന്‍ നായര്‍ (45) ആണ് മരിച്ചത്. ജ്യേഷ്ഠ സഹോദരന്‍ ബാലകൃഷ്ണന്‍ നായരെ (50) കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ നാടന്‍ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണന്‍ നായര്‍ സഹോദരനെ വെടി വെയ്ക്കുകയായിരുന്നു. മാധവന്‍ നായര്‍ എന്നയാളുടെ നായാട്ടിനുപയോഗിക്കുന്ന തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്നു പറയുന്നു. 9 മണിയോടടുപ്പിച്ച് വെടിയേറ്റ അശോകന്‍ നായരെ 12 മണിക്കാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. തോക്കും ബാലകൃഷ്ണന്‍ നായരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബിന്ദു ആണ് കൊല്ലപ്പെട്ട അശോകന്‍ നായരുടെ ഭാര്യ. ഇവര്‍ക്ക് മക്കളില്ല. ബാലകൃഷ്ണന്‍ നായര്‍ അവിവാഹിതനാണ്. 3 പേരും ഒരേ വീട്ടിലാണ് താമസം.