മഞ്ചേശ്വരത്ത് പൊലീസ് കസ്റ്റഡിയിൽ നിന്നു വിട്ടയച്ച യുവാവ് മരിച്ചു; പൊലീസ് മർദ്ദനമാണു കാരണമെന്ന് വീട്ടുകാരും നാട്ടുകാരും; സ്റ്റേഷനിൽ നിന്നു കൂട്ടിക്കൊണ്ടുപോയവരാണു മർദ്ദിച്ചതെന്നു പൊലീസ്; പോസ്റ്റ് മോർട്ടം ബുധനാഴ്ച പരിയാരത്ത്
കാസര്‍കോട്: കസ്റ്റഡിയില്‍ നിന്നു ബന്ധുക്കള്‍ക്കൊപ്പം പൊലീസ് വിട്ടയച്ച യുവാവ് മരിച്ചു. മിയാപദവ് മദള സ്വദേശി മൊയ്തീന്‍ ആരിഫാ(22)ണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ മംഗളുരു ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലാണ് മരണം.ഞായറാഴ്ച രാത്രി യുവാക്കള്‍ കഞ്ചാവ് വലിച്ച് പൊതു സ്ഥലത്ത് ബഹളം വയ്ക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തിയത്. ബഹളം വച്ച ആരിഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ സ്റ്റേഷനിലെത്തിയ ബന്ധുക്കള്‍ക്കൊപ്പം പൊലീസ് ആരിഫിനെ വിട്ടയക്കുകയും ചെയ്തു. വീട്ടിലേക്ക് പോകാന്‍ കാറില്‍ കയറിയ ആരിഫ് കാറില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിച്ചിരുന്നതായും …