പരിചയമില്ലാത്തെ സ്ത്രീയെ ‘ഡാര്‍ലിങ്’ എന്ന് വിളിച്ചാല്‍ പണികിട്ടും; വിളിക്കുന്നത് ലൈംഗീക കുറ്റകൃത്യം; മൂന്ന് മാസം തടവ് ശിക്ഷിച്ച് കോടതി

ഒരു പരിചയവുമില്ലാത്ത സ്ത്രീയെ ‘പ്രിയേ(ഡാര്‍ലിങ്)എന്ന് വിളിക്കുന്നത് കുറ്റകൃത്യമാണെന്ന് കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 എ (ഐ) സെക്ഷന്‍ പ്രകാരം ലൈംഗിക കുറ്റകൃത്യമാണെന്നാണ് കല്‍ക്കട്ട കോടതി വ്യക്തമാക്കിയത്. വനിതാ പൊലീസിനെ ഡാര്‍ലിങ് എന്ന് വിളിച്ച കേസിലാണ് കോടതിയുടെ വിധി.
ജനക് റാം എന്നയാളുടെ ശിക്ഷ ശരിവെച്ച് പോര്‍ട്ട് ബ്ലെയര്‍ ബെഞ്ചിലെ സിംഗിള്‍ ജഡ്ജി ജസ്റ്റിസ് ജയ് സെന്‍ഗുപ്തയാണ് ഈ നിരീക്ഷണം നടത്തിയത്. ‘എന്താ ഡാര്‍ലിങ് എനിക്ക് പിഴയിടാന്‍ വന്നതാണോ’ എന്നാണ് മദ്യപിച്ച ജനക് റാം പൊലീസ് കോണ്‍സ്റ്റബിളിനോട് ചോദിച്ചത്. ലൈംഗിക ചുവയുള്ള പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കലാണെന്നും സെക്ഷന്‍ 354 എ പ്രകാരം ശിക്ഷാര്‍ഹമാണെന്നും കോടതി വ്യക്തമാക്കി. മദ്യപിച്ചോ അല്ലാതെയോ പരിചയമില്ലാത്ത ഒരു സ്ത്രീയെ- അവര്‍ പൊലീസ് കോണ്‍സ്റ്റബിളാകട്ടെ, മറ്റാരെങ്കിലുമാകട്ടെ പുരുഷന്‍ ഡാര്‍ലിംഗ് എന്ന വാക്ക് ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നത് അധിക്ഷേപകരമാണ്. ലൈംഗികചുവയുള്ള പരാമര്‍ശമാണിതെന്നാണ് കോടതി വ്യക്തമാക്കിയത്. അതേസമയം മദ്യപിച്ചു എന്നതിന് തെളിവില്ലെന്ന് പ്രതിഭാഗം വാദിച്ചു. ബോധത്തോടെയാണ് ഇത് ചെയ്തതെങ്കില്‍ കുറ്റകൃത്യത്തിന്റെ ഗൗരവം ഒരുപക്ഷേ ഇതിലും കൂടുതലായിരിക്കുമെന്ന് കോടതി പറഞ്ഞു. ജനക് റാം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇയാള്‍ക്ക് മൂന്ന് മാസം തടവും 500 രൂപ പിഴയും വിധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page