രാജസ്ഥാൻ സ്വദേശിയായ വിവാഹത്തട്ടിപ്പുകാരൻ ഇതുവരെ പറ്റിച്ചത് 250 ലേറെ സ്ത്രീകളെ.ഇരുപതു വര്‍ഷമായി ബംഗളൂരുവില്‍ താമസിക്കുന്ന 45കാരനായ നരേഷ് പൂജാരി ഗോസ്വാമി സ്ത്രീകളിൽ നിന്ന് ലക്ഷങ്ങളാണ് തട്ടിയെടുത്തത്. തട്ടിപ്പിനിരയായ കോയമ്പത്തൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് ഇയാളെ ബംഗളൂരു പൊലീസ് പിടികൂടിയത്.
രാജസ്ഥാനില്‍ 56, ഉത്തര്‍പ്രദേശില്‍ 42, ഡല്‍ഹിയില്‍ 38, കര്‍ണാടകയില്‍ 27, മധ്യപ്രദേശില്‍ 26, മഹാരാഷ്ട്രയില്‍ 23, ഗുജറാത്തില്‍ 21, തമിഴ്‌നാട്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ആറ്, ആന്ധ്രാപ്രദേശില്‍ രണ്ട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ പരന്നു കിടക്കുന്നതാണ് ഈ തട്ടിപ്പ് വീരൻ്റെ വിവാഹങ്ങൾ.
മാട്രിമോണിയല്‍ സൈറ്റുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സൗഹൃദം സ്ഥാപിച്ചായിരുന്നു ഇയാള്‍ തട്ടിപ്പുനടത്തിയത്. ഇതിനായി മാട്രിമോണിയല്‍ സൈറ്റുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി. സ്ത്രീകളെ മാത്രമല്ല, അവരുടെ മാതാപിതാക്കളെയും വശീകരിച്ചായിരുന്നു തട്ടിപ്പ്. വിധവകളും വിവാഹമോചിതരുമാണ് തട്ടിപ്പിന് ഇരയായവരിലധികവും.
യുവാക്കളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്നും ഐടി വിദഗ്ധനാണെന്നും ഇയാള്‍ ഇരകളെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നു.ഇയാള്‍ക്കെതിരേ കൂടുതല്‍പ്പേല്‍ പരാതികളുമായി രംഗത്തെത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.