അമേരിക്കയിൽ ഇന്ത്യക്കാർക്ക് നേരെയുള്ള ആക്രമണം വർധിക്കുന്നു; ക്ളാസിക്കൽ നർത്തകനും വിദ്യാർത്ഥിയുമായ യുവാവ് വെടിയേറ്റ് മരിച്ചു

ന്യൂയോർക്ക്:യുഎസില്‍ ഇന്ത്യക്കാർക്കും ഇന്ത്യൻ വംശജർക്കും നേർക്ക് ആക്രമണങ്ങൾ വർധിക്കുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്നുള്ള ക്ലാസിക്കല്‍ നർത്തകനും വാഷിംഗ്ടണ്‍ സർവകലാശാലയിലെ വിദ്യാർത്ഥിയുമായ 34 കാരൻ മിസോറിയിലെ സെൻ്റ് ലൂയിസില്‍ വെടിയേറ്റു മരിച്ചു.കഴിഞ്ഞ വർഷം പശ്ചിമ ബംഗാളില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയ കുച്ചിപ്പുഡി, ഭരതനാട്യം നർത്തകൻ അമർനാഥ് ഘോഷ് ആണ് സെൻ്റ് ലൂയിസ് അക്കാദമിയുടെയും സെൻട്രല്‍ വെസ്റ്റ് എൻഡിന്റെയും അതിർത്തിക്ക് സമീപം  വെടിയേറ്റു കൊല്ലപ്പെട്ടത്. ശരീരത്തിൽ നിരവധി ബുള്ളറ്റ് ഏറ്റതായാണ് റിപ്പോർട്ട്.ആശുപത്രിയില്‍ എത്തിക്കുന്നതിന് മുൻപേ അമർനാഥ് മരിച്ചതായി സെൻ്റ് ലൂയിസ് മെട്രോപൊളിറ്റൻ പൊലീസ് വ്യക്തമാക്കി.

ചൊവ്വാഴ്ച വൈകുന്നേരം 7:15 ന് ഡെല്‍മർ ബൊളിവാർഡിലും ക്ലാരൻഡൻ അവന്യൂവിലും വെടിവയ്‌പ്പ് നടന്നതായി ‘5 ഓണ്‍ യുവർ സൈഡ്’ വാർത്താ പോർട്ടല്‍ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തുവെന്നാണ് സെൻ്റ് ലൂയിസ് മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page