മംഗളൂരു: ദുബൈയിൽ നിന്നു ഞായറാഴ്ച മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ കാസർകോട് സ്വദേശിയായ വിമാനയാത്രക്കാരനിൽ നിന്നു 9, 92,240 രൂപ വിലവരുന്ന സിഗററ്റ് ഉൽപ്പന്നങ്ങൾ പിടികൂടി. കസ്റ്റംസ് പരിശോധനക്കിടയിലാണ് ബാഗിൽ നിന്ന് ഇവ പിടികൂടിയത്. 240 പാക്കറ്റ് അമേരിക്കൻ നാചുറൽ സ്പിരിറ്റ്, 20പാക്കറ്റ് കാലിബൺ പോഡ്, 20 പാക്കറ്റ് കാലിബൺ 3 റിഫില്ലബിൾപോഡി120 പാക്കറ്റ് കാലിബൺ എ – 2 സൈസ് റിഫില്ലിംഗ് പോഡ് എന്നിവയാണ് പിടിച്ചെടുത്തത്. ഈ ഇനങ്ങളെല്ലാം ഇ-സിഗരറ്റിൻ്റെ വ്യത്യസ്ത ഘടകങ്ങളാണ്. കസ്റ്റഡിയിലുള്ള കാസർകോട് സ്വദേശിയെ ചോദ്യം ചെയ്യുകയാണ്.