വിവാഹ നിശ്ചയത്തിന് രണ്ട് മാസം മാത്രം; അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

കൊച്ചി:വിവാഹനിശ്ചയത്തിന് രണ്ടു മാസം മാത്രം ശേഷിക്കെ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. കൊച്ചി ഇൻഫോ പാർക്ക് ജീവനക്കാരി കിടങ്ങറ മുണ്ടുചിറ വീട്ടില്‍ പാർവതി ജഗദീഷ് (27) ആണ് മരിച്ചത്.ദേശീയപാതയില്‍ പാതിരപ്പള്ളിയില്‍ സ്കൂട്ടറില്‍ കെ.എസ്.ആർ.ടി.സി. ബസ് വന്ന് ഇടിക്കുകയായിരുന്നു. മെയ് 20 ന് പാർവതിയുടെ വിവാഹനിശ്ചയം നടക്കാനിരിക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. കൊച്ചിയില്‍നിന്ന് വീട്ടിലേക്ക് വരും വഴി റോഡ്പണി നടക്കുന്ന ഭാഗത്ത് കെ.എസ്.ആർ.ടി.സി. ബസ് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായിരുന്നതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page