ഹെഡ്‌സെറ്റുകള്‍ പണിതുടങ്ങി മക്കളെ! യുവാക്കളില്‍ കേള്‍വിക്കുറവുള്ളവരുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന

നിങ്ങള്‍ മുഴുവന്‍ സമയവും ഹെഡ്‌സെറ്റുകള്‍ ഉപയോഗിക്കുന്നവരാണോ? എങ്കില്‍ സൂക്ഷിക്കുക, യുവാക്കളില്‍ കേള്‍വിക്കുറവുള്ളവരുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഞെട്ടിപ്പിക്കുന്ന വസ്തുത എന്താണെന്നാല്‍ ഹെഡ്‌സെറ്റുകളാണ് ചെറുപ്പക്കാരുടെ കേള്‍വി കുറയ്ക്കുന്ന പ്രധാന വില്ലന്‍ എന്നാണ് ലോകാരോഗ്യ സംഘടനാ പറയുന്നത്. ഇഎന്‍ടി ഡോക്ടര്‍മാരുടെ അനൗദ്യോഗിക കണക്കെടുപ്പു പ്രകാരം 5 വര്‍ഷത്തിനുള്ളില്‍ കേള്‍വിക്കുറവുള്ളവരുടെ എണ്ണത്തില്‍ 25 ശതമാനത്തോളം വര്‍ധനയുണ്ട്. 60 വയസ്സിനു താഴെയുള്ളവരാണ് ഇതില്‍ കൂടുതല്‍.ഹെഡ്‌സെറ്റിന്റെ ശബ്ദതോതിന്റെ 60% മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ …

രണ്ടാം മോദി സർക്കാരിൻ്റെ അവസാന സമ്പൂർണ്ണ മന്ത്രിസഭാ യോഗം ഇന്ന്; വലിയ പ്രഖ്യാപനങ്ങൾക്ക് സാധ്യത

ന്യൂഡൽഹി:രണ്ടാം മോദി സർക്കാരിൻ്റെ അവസാന സമ്പൂർണ മന്ത്രിസഭാ യോഗം ഇന്ന്. സർക്കാരിൻ്റെ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങളടക്കം വിവിധ കാര്യങ്ങള്‍ യോഗം വിലയിരുത്തും.തിരഞ്ഞെടുപ്പിന് മുൻപ് വലിയ പ്രഖ്യാപനങ്ങള്‍ എന്തെങ്കിലും ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ആശയത്തില്‍ അധിഷ്ഠിതമായ അവതരണവും നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരുന്നതിന് മുൻപ് അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങളുടെ പട്ടികയും തയ്യാറാക്കും. സുഷമ സ്വരാജ് ഭവനില്‍ രാവിലെ 11 മണിക്ക്  യോഗം ആരംഭിക്കും.

വന്‍ ശമ്പളത്തോടെ കേരളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ നാട്ടിലെത്തിച്ച് ഉപയോഗിച്ചത് പെണ്‍വാണിഭത്തിന്; ഗുണ്ടകളുടെ നിയന്ത്രണത്തിലുള്ള ഹോംസ്റ്റേയുടെ മറവില്‍ നടക്കുന്നത് പലതും

എറണാകുളം കത്രിക്കടവില്‍ ഹോംസ്റ്റേയുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ എട്ടംഗ സംഘം അറസ്റ്റില്‍. ശ്രീകാര്യം സ്വദേശി സജിമോന്‍, പൊന്നാനി സ്വദേശി ഫൈസല്‍ ഹമീദ്, മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ഷിജില്‍ കെ, പാലക്കാട് സ്വദേശി നിഷാദ്, കണ്ണൂര്‍ സ്വദേശി വിപിന്‍ ദാസ്, മലപ്പുറം സ്വദേശി നൗഫല്‍ ഖാന്‍, പത്തനംതിട്ട സ്വദേശി നൗഫല്‍ ഖാന്‍, പത്തനംതിട്ട സ്വദേശി വിനീത്, പത്തനാപുരം സ്വദേശി വിനു എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ …

ആർ.എസ്.എസ് നേതാവിൻ്റെ കൊലപാതകം; പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ ദക്ഷിണാഫ്രിക്കയിൽ നിന്ന് അറസ്റ്റ് ചെയ്ത് എൻ.ഐ.എ

ബംഗളുരുവിലെ ആര്‍.എസ്‌.എസ്‌. നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിടികിട്ടാപ്പുള്ളിയായ പോപ്പുലര്‍ഫ്രണ്ട്‌ പ്രവര്‍ത്തകന്‍ ദക്ഷിണാഫ്രിക്കയില്‍ അറസ്‌റ്റില്‍.എന്‍.ഐ.എ. അഞ്ചു ലക്ഷം രൂപ തലയ്‌ക്കു വിലയിട്ടിരുന്ന പി.എഫ്‌.ഐ. പ്രവര്‍ത്തകന്‍ മുഹമ്മദ്‌ ഗൗസ്‌ നിയാസിയാണ്‌ പിടിയിലായത്‌. 2016-ല്‍ ബംഗളുരുവിലെ ആര്‍.എസ്‌.എസ്‌.നേതാവ് രുദ്രേഷിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ്‌ അറസ്‌റ്റ്‌. സംഭവത്തിനു പിന്നാലെ ഇയാള്‍ ദക്ഷിണാഫ്രിക്കയിലേക്കു കടക്കുകയായിരുന്നു. ഗുജറാത്ത്‌ ഭീകരവിരുദ്ധ സ്‌ക്വാഡാണ്‌ നിയാസിയെ നിരീക്ഷിച്ചിരുന്നത്‌. ഇയാളുടെ ഒളിത്താവളത്തിന്റേതുള്‍പ്പെടെയുള്ള സുപ്രധാന വിവരങ്ങള്‍ ലഭിച്ചതോടെ എ.ടി.എസ്‌.വിവരം എന്‍.ഐ.എയ്‌ക്കു കൈമാറുകയായിരുന്നു. തുടര്‍ന്ന്‌ ദക്ഷിണാഫ്രിക്കയില്‍വച്ച്‌ മുഹമ്മദ്‌ ഗൗസ്‌ നിയാസിയെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. ഇയാളെ ഇന്ത്യയിലേക്ക്‌ …

സിദ്ധാർത്ഥിൻ്റെ മൃതദേഹം അഴിച്ചതും പ്രതികളുടെ നേതൃത്വത്തിൽ;മൊബൈൽ ഫോൺ  പിടിച്ചു വെച്ചിരുന്നതായും പൊലീസ്;സിദ്ധാർത്ഥിൻ്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു

കൽപ്പറ്റ:പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ചനിലയിൽ കണ്ടെത്തിയ രണ്ടാംവർഷ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മൊബൈൽഫോൺ പ്രതികൾ പിടിച്ചുവച്ചിരുന്നതായി പൊലീസ്. മർദനമേൽക്കുന്ന കാര്യം വീട്ടുകാരെ അറിയിക്കാതിരിക്കാനായിരുന്നു ഇത്. തൂങ്ങിയ നിലയിൽ കണ്ടെത്തുന്നതിനു മുൻപ് 16ന് ഉച്ചയോടെയാണു വീട്ടുകാർ സിദ്ധാർഥനെ ഫോണിൽ ബന്ധപ്പെടുന്നത്. പിന്നീടു പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല.പിറ്റേന്ന് സിദ്ധാർത്ഥിന്റെ മാതാവ് സഹപാഠികളിലൊരാളുടെ ഫോണിൽ വിളിച്ചപ്പോൾ കുഴപ്പമൊന്നുമില്ലെന്നും യുവാവ് കിടക്കുകയാണെന്നുമായിരുന്നു മറുപടി. ഈ സമയത്തെല്ലാം പ്രതികളുടെ കൈവശമായിരുന്നു സിദ്ധാർത്ഥിന്റെ ഫോണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് പ്രതികൾ യുവാവിന് ഫോൺ …

ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

ഞായറാഴ്ച പുലര്‍ച്ചയുണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കോഴിക്കോട് വയനാട് പാതയില്‍ സൗത്ത് കൊടുവള്ളിയിലാണ് സംഭവം. നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ബൈക്ക് പൂര്‍ണമായും കത്തി. രണ്ട് യുവാക്കള്‍ക്കും അപകടത്തെ തുടര്‍ന്ന് പൊള്ളലേറ്റിരുന്നു. മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരിച്ച രണ്ട് പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതാണ് മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാന്‍ തടസമായത്. അതേ സമയം ഇവരുടെ ബാഗില്‍ നിന്ന് കിട്ടിയ വിലാസം …

കാസർകോട് ജില്ലയിലെ ടർഫുകളിൽ വിതരണം ചെയ്യാൻ എത്തിച്ച എംഡിഎംഎ പിടികൂടി; ഉപ്പള സ്വദേശി അറസ്റ്റിൽ

കാസർകോട്: ജില്ലയിലെ ടർഫുകളിലും മറ്റും വിതരണം ചെയ്യാൻ കൊണ്ടുവന്ന 40 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പള സ്വദേശി മുഹമ്മദ് ഇത്യാംസ് (35) പിടിയിലായി. കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ ശങ്കർജിയും സംഘവും മഞ്ചേശ്വരത്ത് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് കടത്ത് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് എക്സൈസ് സംഘം വാഹന പരിശോധന നടത്തിയത്. കാസർകോട് ജില്ലയിലെ ടർഫുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്ന …

പുതുമുഖങ്ങളെ ഇറക്കി വിജയം നേടാൻ എൻഡിഎ; കാസർകോട് സ്ഥാനാർത്ഥി മഹിളാ മോർച്ച നേതാവ് എംഎൽ അശ്വിനി

കാസർകോട്: ഒടുവിൽ എൻഡിഎ കാസർകോട് മണ്ഡലം സ്ഥാനാർത്ഥിയായി മഹിളാ മോർച്ച ദേശീയ കൗൺസിൽ അംഗവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ഡിവിഷൻ അംഗവുമായ എം എൽ അശ്വിനിയെ പ്രഖ്യാപിച്ചു. മുൻ സംസ്ഥാന പ്രസിഡണ്ട് പി കെ കൃഷ്ണദാസിന്റെ പേരാണ് ആദ്യം ഉയർന്നു വന്നത്. സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്തിന്റെയും രവീശ തന്ത്രിയുടെയും പേരുകൾ പരിഗണനയിൽ ഉണ്ടായിരുന്നു. അതിനിടയാണ് ജില്ലാ നേതൃത്വത്തെ ഞെട്ടിച്ച് പുതുമുഖ സ്ഥാനാർത്ഥിയെ ദേശീയ നേതൃത്വം നിശ്ചയിച്ചത്. ബംഗളൂരു സ്വദേശിനിയാണ് അശ്വിനി. വിവാഹത്തോടെയാണ് കാസർകോടിന്റെ മണ്ണിൽ …

രണ്ടു കേന്ദ്രമന്ത്രിമാർ മത്സരിക്കും, തൃശ്ശൂരിൽ സുരേഷ് ഗോപി തന്നെ, പത്തനംതിട്ടയിൽ അനിൽ ആന്റണി, കാസർകോട് അശ്വിനി; കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ന്യൂഡല്‍ഹി: കേരളത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെ 12 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു.16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്രമന്ത്രി അമിത്ഷാ ​ഗാന്ധിന​ഗറിലും മത്സരിക്കും. കേരളത്തിൽ12 മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഏറെ നാളായി ഉയര്‍ന്നു കേട്ട പേരുകള്‍ പലതും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമെന്ന് അവര്‍ കണക്കു കൂട്ടുന്ന തിരുവനന്തപുരത്ത് പ്രതീക്ഷിച്ച പോലെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനാണ് സ്ഥാനാര്‍ത്ഥി. പത്തനംതിട്ടയില്‍ എകെ ആന്‍റണിയുടെ …

ഭര്‍ത്താവിനൊപ്പം എത്തിയ സ്പാനിഷ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സംഭവം ഝാര്‍ഖണ്ഡില്‍

വിനോദ സഞ്ചാരിയായ സ്പാനിഷ് വനിതയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഇന്ന് പുലര്‍ച്ചെ ഝാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ എത്രപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ പ്രതികളെന്ന് കരുതുന്ന മൂന്ന് പേരെ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ദുംക വഴി ബഗല്‍പൂരിലേക്ക് ഭര്‍ത്താവുമൊത്തുള്ള സഞ്ചാരത്തിനിടെയാണ് യുവതി അക്രമിക്കപ്പെട്ടത്. രാത്രി പന്ത്രണ്ട് മണിയോടെ ഹന്‍സിദ കമ്പോളത്തിന് തൊട്ടുമുമ്പുള്ള സ്ഥലത്ത് ഒരു ടെന്റ് കെട്ടി ഉറങ്ങുന്നതിനിടെയാണ് ആക്രമണം നടന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ചില യുവാക്കള്‍ ടെന്റില്‍ കടന്ന് കയറി …

സിദ്ധാര്‍ത്ഥന്റെ മരണം; 18 പ്രതികളും പിടിയിലായി

വയനാട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എല്ലാ പ്രതികളും പിടിയിലായി. കീഴടങ്ങാന്‍ വരുമ്പോള്‍ കല്‍പ്പറ്റയില്‍ വെച്ചാണ് കൊല്ലം ഓടനാവട്ടം സ്വദേശിയായ സിന്‍ജോ പിടിയിലായത്. മുഹമ്മദ് ഡാനിഷ്, ആദിത്യന്‍ എന്നീ പ്രതികള്‍ വിവിധയിടങ്ങളില്‍ വച്ചാണ് ഇന്ന് പൊലീസിന്റെ പിടിയിലായത്. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി. ഇതില്‍ 11 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ശനിയാഴ്ച പുലര്‍ച്ചെ ബന്ധുവിന്റെ വീട്ടില്‍ നിന്നുമാണ് അന്വേഷണ സംഘം മുഖ്യപ്രതി സിന്‍ജോ ജോണ്‍സനെ അറസ്റ്റ് ചെയ്തത്. സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ച കാര്യം പുറത്തറിയാതിരിക്കാന്‍ സിന്‍ജോ …

മൂന്നാഴ്ച മുമ്പ് മംഗളൂരുവിലേക്ക് പോയ യുവാവ് വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് പരാതി

കാസര്‍കോട്: കാഞ്ഞങ്ങാട് നഗരത്തില്‍ നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ മൂന്നാഴ്ചയായി കാണ്‍മാനില്ലെന്ന് പരാതി. നീലേശ്വരം ഓര്‍ച്ച സ്വദേശി കെ വേണുവിന്റെ മകന്‍ സുനില്‍കുമാറി(44)നെയാണ് കാണാതായത്. കഴിഞ്ഞ മാസം ഒമ്പതിന് മംഗളൂരുവിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. രാത്രി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച്ഡ് ഓഫ് ആയ നിലയിലായിരുന്നു.കാണാതായ ദിവസം വൈകീട്ട് കാഞ്ഞങ്ങാട് എത്തിയതായി സൂചനയുണ്ട്. ഇലക്ട്രീഷ്യനായ യുവാവിനെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നവര്‍ നീലേശ്വരം …

ഗള്‍ഫില്‍ സപ്ലയറായി ജോലി വാഗ്ദാനം; രണ്ടുലക്ഷം തട്ടിയ ദമ്പതികളടക്കം നാലു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: വിദേശത്ത് സപ്ലയര്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് 2,10,000 രൂപ തട്ടിയെടുത്തതായി പരാതി. ഒളവറ തലയന്റകത്ത് ഹൗസില്‍ ഇസ്മയില്‍ ക്വട്ടേഴ്സില്‍ താമസിക്കുന്ന ടി ലത്തീഫി(43)ന്റെ പരാതിയില്‍ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന മുജീബ് റഹ്‌മാന്‍ കാട്ടൂര്‍, കെ.ജസ്മീന്‍, കെ.ബഹദൂര്‍ ഷാ, ഇയാളുടെ ഭാര്യ നബിത ഭായ് എന്നിവരുടെ പേരില്‍ ചന്തേര പൊലിസ് കേസെടുത്തു. 2021 ജൂണ്‍ മാസം മുതല്‍ ഒന്നു മുതല്‍ നാലും പ്രതികളും ചേര്‍ന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണകളായി ലത്തീഫില്‍ …

വിവാഹ ശേഷം ഭാര്യക്ക് സൗന്ദര്യം പോര; സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

കാസര്‍കോട്: വിവാഹ ശേഷം സൗന്ദര്യം പോരെന്ന് പറഞ്ഞ് കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഗാര്‍ഹീക പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു. കയ്യൂര്‍ ആലന്തട്ട സ്വദേശിനിയായ മുപ്പത്തിമൂന്നുകാരിയുടെ പരാതിയിലാണ് ഭര്‍ത്താവ് ആലന്തട്ടയിലെ ടി.വി. ബൈജു, മാതാപിതാക്കളായ ഭാനുമതി, ഭാസ്‌ക്കരന്‍ എന്നിവര്‍ക്കെതിരെ ചീമേനി പൊലീസ് കേസെടുത്തത്. 2012 എപ്രില്‍ ഇരുപത്തിയഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. മെയ് മാസം 25 മുതല്‍ 2023 ജനുവരി മാസം കാലയളവില്‍ കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെടുകയായിരുന്നു. …

സിദ്ധാര്‍ഥിന്റെ മരണത്തില്‍ നടപടിയെടുത്ത് ഗവര്‍ണര്‍; വിസിയെ സസ്‌പെന്റ് ചെയ്തു; നടപടിയില്‍ ഞെട്ടി സര്‍ക്കാര്‍

സിദ്ധാര്‍ഥിന്റെ മരണത്തില്‍ വയനാട് വെറ്ററിനറി സര്‍വകലാശാല വിസിക്കെതിരെ ഗവര്‍ണര്‍ നടപടിയെടുത്തു. വിസിയെ സസ്‌പെന്റ് ചെയ്തതായി ഗവര്‍ണര്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വെറ്റിനറി സര്‍വകലാശാല വീസി എം ആര്‍ ശശീന്ദ്രനാഥിനെതിരെയാണ് നടപടി. സര്‍ക്കാര്‍ നടപടി എടുക്കാതിരിക്കെ ആണ് ഗവര്‍ണറുടെ ഇടപെടല്‍. മൂന്നുദിവസം തുടര്‍ച്ചയായി വിദ്യാര്‍ത്ഥിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സര്‍വകലാശാല അധികൃതരുടെ അറിവോടെയായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍വ്വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായിയെന്നും ജുഡീഷ്യല്‍ അന്വേഷണത്തിനായി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട ഹൈക്കോടതിയെ സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥിയുടെ കുടുംബം …

മനോരോഗിയുടെ പരാക്രമം; സ്‌കൂട്ടര്‍ കയറ്റി വഴിയാത്രക്കാരനെ കൊല്ലാന്‍ ശ്രമം; തുടയെല്ല് പൊട്ടി

കാസര്‍കോട്: മനോരോഗിയുടെ പരാക്രമത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ നരഹത്യാശ്രമത്തിനു കേസെടുത്ത പൊലീസ് അക്രമിയെ കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി. കഴിഞ്ഞ ദിവസം തളങ്കരയിലും പൊവ്വല്‍, മാസ്തിക്കുണ്ടിലുമാണ് അക്രമം അരങ്ങേറിയത്. പുലര്‍ച്ചെ മൂന്നു മണിയോടെ മാലിക് ദീനാര്‍ നഗറില്‍ ഒരാളെ ആക്രമിച്ചിരുന്നു. ഇതിനുശേഷം സ്‌കൂട്ടറില്‍ മാസ്തിക്കുണ്ടില്‍ എത്തിയ യുവാവ് വഴിയാത്രക്കാരനെ തള്ളിയിട്ടു. തുടര്‍ന്ന് സ്‌കൂട്ടര്‍ കയറ്റി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്നു പറയുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ മാസ്തിക്കുണ്ടിലെ ക്വാര്‍ട്ടേഴ്സിലെ താമസക്കാരനുമായ ഇബ്രാഹിമിന്റെ ദേഹത്തു സ്‌കൂട്ടര്‍ കയറിയിറങ്ങി തുടയെല്ലു പൊട്ടി. ഇയാളെ …

ബീച്ചിലെ താല്‍ക്കാലിക ഷെഡില്‍ എം.ഡി.എം.എ കണ്ടെത്തിയ സംഭവം; മുങ്ങിയ യുവാവ് ഗോവയില്‍ പിടിയില്‍

കണ്ണൂര്‍: എട്ടിക്കുളം കടപ്പുറത്തെ താല്‍ക്കാലിക ഷെഡില്‍ നിന്ന് 23 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ യുവാവ് അറസ്റ്റില്‍. എട്ടിക്കുളം പള്ളിക്കു സമീപത്തെ കെ.വി.അഷ്റഫ് എന്ന യോയോ അഷ്റഫ് (30)നെയാണ് പയ്യന്നൂര്‍ പൊലീസും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് ഗോവയിലെ ഒളിത്താവളത്തില്‍ നിന്ന് അറസ്റ്റു ചെയ്തത്. കഴിഞ്ഞ നവംബര്‍ 23 നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിനു ശേഷം ഗോവയിലേക്ക് മുങ്ങിയ അഷ്റഫ് സുഹൃത്തിന്റെ കൂടെ താമസിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എട്ടിക്കുളം കേന്ദ്രീകരിച്ച് മയക്കുമരുന്നു ലോബി പ്രവര്‍ത്തിക്കുന്നതായി നേരത്തെ സൂചനകളുണ്ടായിരുന്നു. …

മലപ്പുറത്ത് വൈറല്‍ ഹെപ്പറ്റൈറ്റീസ് ബാധിച്ച ഒരാള്‍ കൂടി മരിച്ചു; ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു

മലപ്പുറത്ത് വൈറസ് ഹെപ്പറ്റൈറ്റീസ് ബാധിച്ച ഒരാള്‍ കൂടി മരിച്ചു. എടക്കര പഞ്ചായത്തിലെ ചെമ്പന്‍ കൊല്ലിയിലെ 32 കാരനാണ് മരിച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചാണ് മരണം. കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറത്ത് രണ്ട് പേര്‍ രോഗം ബാധിച്ച് മരിച്ചിരുന്നു. ജില്ലയിലെ പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് വൈറല്‍ ഹെപ്പറ്റൈറ്റീസ് സ്ഥിരീകരിച്ചത്. 152 പേര്‍ക്ക് രോഗം ബാധിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗം പടരുന്ന സ്ഥലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പനി, ക്ഷീണം, ഛര്‍ദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ …