നാവിക സേനാ കപ്പലിൽ നിന്ന് ഉദ്യോഗസ്ഥനെ കാണാതായി; സ്ഥിരീകരിച്ച് സേന; തിരച്ചിൽ തുടരുന്നു

മുംബൈ:ഇന്ത്യൻ നാവിക സേനാ കപ്പലില്‍ നിന്ന് ഉദ്യോഗസ്ഥനെ കാണാതായതായി റിപ്പോർട്ട്. സാഹില്‍ വർമ്മയെന്ന ഉദ്യോഗസ്ഥനെയാണ് ഫെബ്രുവരി 27 മുതല്‍ കാണാതായിരിക്കുന്നത്.അദ്ദേഹത്തെ കണ്ടെത്താൻ നാവികസേന വൻ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ നേവല്‍ കമാൻഡ് അറിയിച്ചു
” ഫെബ്രുവരി 27ന് ഇന്ത്യൻ നാവികസേനയുടെ കപ്പലില്‍ നിന്ന് കടലില്‍ വെച്ച്‌ നാവികനായ സഹില്‍ വർമ്മയെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദൗർഭാഗ്യകരമായ ഈ സംഭവത്തിൽ നാവികസേന ഉടൻ തന്നെ കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ച്‌  തിരച്ചില്‍ ആരംഭിച്ചു, അത് ഇപ്പോഴും തുടരുകയാണ്,” നേവല്‍ കമാൻഡ് സമൂഹ മാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തു.
“വിശദമായ അന്വേഷണങ്ങള്‍ക്ക് നാവിക ബോർഡ് ഓഫ് എൻക്വയറിക്ക് ഉത്തരവിട്ടിട്ടുണ്ട്” . സംഭവത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങള്‍ അറിവായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page