കാർ ഇടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന പാണത്തൂരിലെ വയോധികൻ മരിച്ചു
കാസർകോട്: കാർ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പാണത്തൂരിലെ ചെമ്പകശ്ശേരി അപ്പുകുട്ടൻ (79) ആണ് പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം 22ന് രാവിലെ പാണത്തൂർ മണവാട്ടി ടെക്സ്റ്റൈൽസിന് സമീപം റോഡ് അരികിലൂടെ നടക്കുമ്പോൾ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ താടിയെല്ലുകൾക്കും വാരിയെല്ലിനും ആന്തരികവയവങ്ങൾക്കും പരിക്കേറ്റിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സംസ്കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ചെത്തു തൊഴിലാളി ആയിരുന്നു.ഭാര്യ: എൻ.കെ. പ്രസന്ന (രാജപുരം പ്ലാന്റേഷൻ റിട്ട. തൊഴിലാളി).മക്കൾ: …
Read more “കാർ ഇടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന പാണത്തൂരിലെ വയോധികൻ മരിച്ചു”