തൃശ്ശൂര്‍: ഇന്ന് നാലുമണിയോടെ തൃശ്ശൂര്‍ നഗരത്തില്‍ പുലിയിറങ്ങാന്‍ പോകുന്നു. ഒന്നും രണ്ടുമല്ല, അഞ്ഞൂറോളം പുലികള്‍. ആണ്‍പുലികളും പെണ്‍പുലികളും മാത്രമല്ല ട്രാന്‍സ്‌ജെന്‍ഡര്‍ പുലികളും കുട്ടിപ്പുലികളും കൂട്ടത്തിലുണ്ട്. അയ്യന്തോള്‍, കുട്ടന്‍ കുളങ്ങര, സീതാറാം മില്‍, ചക്കാമുക്ക്, നായ്ക്കനാല്‍, വിയ്യൂര്‍, ശങ്കരം കുളങ്ങര, പാട്ടുരായ്ക്കല്‍, ഒളേരിക്കര എന്നിവിടങ്ങളില്‍ നിന്നാണ് പുലിക്കൂട്ടങ്ങള്‍ സ്വരാജ് റൗണ്ടില്‍ എത്തുന്നത്. മന്ത്രി ഒ.ജെ ജിനീഷ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ പൂരക്കളിക്കളരി പുലി മടയായി മാറും. നാടിന് ഇത് ഹരം പകരും. കുട്ടികള്‍ക്ക് അവിസ്മരണീയ അനുഭവമാകും.
51 പുലികളും വാദ്യസംഘവും നിശ്ചലദൃശ്യങ്ങളുമടങ്ങിയ ഗ്രൂപ്പുകളായാണ് പുലികള്‍ നഗരത്തില്‍ സൈ്വര്യവിഹാരത്തിനെത്തുന്നത്. പുലികള്‍ നിരക്കുന്നതോടെ താളം മുറുകും. നിശ്ചല ദൃശ്യങ്ങള്‍ ഇളകിയാടും. നഗരം താളം തുള്ളുമെന്നും കരുതുന്നു.








