ഓണാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 14 കാരിയെ ഓട്ടോയില്‍ വച്ച് പീഡിപ്പിച്ച സംഭവം; അറസ്റ്റിലായ ചീമേനി ഞെണ്ടാടിയിലെ ഡ്രൈവര്‍ റിമാന്റില്‍

കാസര്‍കോട്: ഓണാഘോഷത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയ 14കാരിയെ പീഡിപ്പിച്ച സംഭവത്തില്‍
അറസ്റ്റിലായ ഞെണ്ടാടിയിലെ ഓട്ടോഡ്രൈവര്‍ ഷാജി(45)യെ റിമാന്റുചെയ്തു. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി. കഴിഞ്ഞ ദിവസം രാത്രി ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ യാത്രാമധ്യേ ഓട്ടോയില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്. വീട്ടിലെത്തിയപെണ്‍കുട്ടിയുടെ ശാരീരികാവസ്ഥയില്‍ അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page