ലഹരിക്കടിമയായ മകന്‍ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍

തൃശൂര്‍: തൊയക്കാവില്‍ പിതാവിനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. മത്സ്യത്തൊഴിലാളിയായ വേലിയത്ത് കുമാരന്‍ (75) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മകന്‍ പ്രജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. മത്സ്യബന്ധനത്തിന് ശേഷം വീട്ടിലെത്തിയ കുമാരനെ ലഹരിയിലായിരുന്ന മകന്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ കുമാരനെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ചികില്‍സക്കിടെ മരിച്ചു. പ്രതി പ്രജീഷ് ലഹരിക്കടിമയാണെന്ന് പൊലീസ് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page