ചെന്നൈയില്‍ ജോലിയ്ക്ക് പോയ ആളെ കാണാതായി; ഭാര്യയുടെ പരാതിയില്‍ ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: ചെന്നൈയില്‍ ജോലിയ്ക്ക് വേണ്ടി വീട്ടില്‍ നിന്നും പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. തുരുത്തിയിൽ താമസിക്കുന്ന വെള്ളൂര്‍ മുങ്ങം സ്വദേശി അബ്ദുല്‍ മുനീറി(58)നെയാണ് കാണാതായത്. ഈമാസം എട്ടിന് രാവിലെ അച്ചാംതുരുത്തിയിലെ വീട്ടില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇദ്ദേഹത്തെ കാണാതായെന്നും നാളിതുവരെയായി തിരിച്ചെത്തിയില്ലെന്നും ഭാര്യ സുബൈദ ചന്തേര പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഷിറിയ പുഴയിലെ പാച്ചാണിയില്‍ അനധികൃത മണല്‍കടത്ത്; രണ്ട് ലോറികള്‍ കുമ്പള പൊലീസ് പിടികൂടി

കാസര്‍കോട്: ഷിറിയ പുഴയിലെ പാച്ചാണിയില്‍ അനധികൃത മണല്‍കടത്ത് സജീവമായി. കുമ്പള പൊലീസ് നടത്തിയ റെയ്ഡില്‍ രണ്ട് ലോറികള്‍ പിടികൂടി. ഡ്രൈവര്‍മാര്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. എസ് ഐ എസ് അനൂപിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് അനധികൃത പൂഴിമണല്‍ കടത്ത് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് പാച്ചാണിയിലെ കടവിലെത്തിയത്. ബിസി റോഡിന് സമീപത്തുവച്ച് മണല്‍കടത്തി പോകുന്ന ഒരു ലോറി പൊലീസ് പിടികൂടിയെങ്കിലും ഡ്രൈവര്‍ രക്ഷപ്പെട്ടു. മറ്റൊരു ലോറി പൊലീസ് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയി. തുടര്‍ന്ന് …

കാഞ്ഞിരപ്പൊയില്‍ കുളങ്ങാട്ട് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് വീടിന്റെ മുകളിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട്: ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് വീടിന്റെ മുകളില്‍ മറിഞ്ഞു. ലോറിഡ്രൈവര്‍ മരിച്ചു. ചായ്യോം സ്വദേശി സാദിഖ് (40)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴരയോടെ കാഞ്ഞിരപ്പൊയില്‍ കുളങ്ങാട്ട് ആണ് അപകടം. ചെങ്കല്ല് ഇറക്കിയ ശേഷം ലോറി എടുക്കുന്നതിനിടെ റോഡിന്റെ അരിക് ഇടിഞ്ഞ് നിയന്ത്രണം വിടുകയായിരുന്നു. താഴ്ചയിലുള്ള പി ഗോപാലന്റെ വീടിന്റെ മുകളിലേക്കാണ് ലോറി വീണത്. അടുക്കള ഭാഗം പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ആശുപത്രിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വെനസ്വേലൻ എണ്ണശേഖരത്തിന്റെ ഭൂരിഭാഗം നിയന്ത്രണവും യു.എസ് ഏറ്റെടുത്തു ; പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

പി. പി. ചെറിയാൻ വാഷിംഗ്‌ടൺ ഡി. സി : വെനസ്വേലയിലെ വൻകിട എണ്ണ സ്രോതസ്സുകളുടെ ഭൂരിപക്ഷ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി അമേരിക്ക നിർണ്ണായക കരാറിൽ ഒപ്പുവെച്ചതായി   ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്‌ച അറിയിച്ചു. 65 ബില്യൺ ബാരലിലധികം വരുന്ന വെനസ്വേലൻ എണ്ണശേഖരത്തിന്റെ നിയന്ത്രണം ലക്ഷ്യമിട്ടാണ് സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെയുള്ള ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവർ വെനീസ്വേല സർക്കാരുമായി ചർച്ചകൾ …

അമ്മയെ വെടിവെച്ചു കൊന്ന കൗമാരക്കാരിക്ക് ജീവപര്യന്തം തടവ്

പി പി ചെറിയാൻ ജോർജിയ: സ്കൂൾ വെടിവെപ്പ് പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ അമ്മയെ വെടിവെച്ചു കൊന്ന  ജോർജിയയിൽ നിന്നുള്ള കൗമാരക്കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പതിനാറുകാരിയായ ലിലിയാന വാഗ്നറാണ് ശിക്ഷക്ക് വിധേയായത് .16 വയസുള്ള വാഗ്‌നർ, തന്റെ മാതാവ് റേച്ചൽ സൂസാൻ വാഗ്‌നറെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരിയാണെന്നു സമ്മതിച്ചു. ശിക്ഷയുടെ വ്യവസ്ഥകൾ പ്രകാരം, അവർ കുറഞ്ഞത് 30 വർഷം ശിക്ഷ അനുഭവിച്ചതിനു ശേഷമേ പരോളിനു അര്ഹയാകൂ.2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം . മാസങ്ങളായി താൻ പ്ലാൻ …

ഭക്തിസാന്ദ്രമായി ‘സ്വർഗീയ നാദം’

പി പി ചെറിയാൻ അറ്റ്ലാന്റ  : ക്രൈസ്തവ സംഗീതാസ്വാദകർക്കായി ഒരുക്കിയ ഓൺലൈൻ സംഗീതപരിപാടിയായ ‘സ്വർഗീയ നാദം’ വോള്യം 48 വിജയകരമായി നടന്നു.വെള്ളിയാഴ്ച 7:15-ന് സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് പരിപാടി സംപ്രേഷണം ചെയ്തത്. പ്രശസ്ത ക്രൈസ്തവ ഗായകനും ഗാനരചയിതാവുമായ പാസ്റ്റർ ജോൺ മാത്യു തെക്കുതോട് പങ്കെടുത്ത അഭിമുഖമായിരുന്നു ഈ പതിപ്പിന്റെ പ്രധാന ആകർഷണം. സംഗീത ശുശ്രൂഷയെക്കുറിച്ചും ക്രൈസ്തവ ഗാനങ്ങളുടെ ആത്മീയ ആഴത്തെക്കുറിച്ചും അദ്ദേഹം തൻ്റെ ചിന്തകൾ പങ്കുവെച്ചു. “പാട്ടുകൾ പാടുന്ന ആളുകളേക്കാൾ അവയിലെ വരികളും സന്ദേശവുമാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. മനുഷ്യരും …

നൂഡിൽസ് വാങ്ങാന്‍ പോയ ഏഴാംക്ലാസുകാരിയെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ, പിടിയിലായവരിൽ പ്രായപൂർത്തിയാകാത്തവരും

ഗാസിയാബാദ്: ഏഴാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പ്രതികളിൽ രണ്ട് പേര്‍ പ്രായപൂർത്തിയാകാത്തവരാണ്. ബുധനാഴ്ച ഉച്ചയോടെ വേവ് സിറ്റിയിലാണ് നടുക്കുന്ന സംഭവം നടന്നത്. വീടിനു സമീപത്തുള്ള കടയിൽ നൂഡിൽസ് വാങ്ങാൻ പോയതായിരുന്നു ഏഴാം ക്ലാസുകാരി. അപ്പോൾ അവിടെ എത്തിയ വിദ്യാർത്ഥികൾ ഒരു പത്താം ക്ലാസുകാരന്റെ ബന്ധു വീട്ടിലേക്ക് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ആളൊഴിഞ്ഞ ഈ വീട്ടിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ സ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസുകാരനും മറ്റു രണ്ടു പേരും ആണ് പീഡിപ്പിച്ചത്. പിന്നീട് …

കാർ ഇടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന പാണത്തൂരിലെ വയോധികൻ മരിച്ചു

കാസർകോട്: കാർ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പാണത്തൂരിലെ ചെമ്പകശ്ശേരി അപ്പുകുട്ടൻ (79) ആണ് പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം 22ന് രാവിലെ പാണത്തൂർ മണവാട്ടി ടെക്സ്റ്റൈൽസിന് സമീപം റോഡ് അരികിലൂടെ നടക്കുമ്പോൾ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ താടിയെല്ലുകൾക്കും വാരിയെല്ലിനും ആന്തരികവയവങ്ങൾക്കും പരിക്കേറ്റിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സംസ്കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ചെത്തു തൊഴിലാളി ആയിരുന്നു.ഭാര്യ: എൻ.കെ. പ്രസന്ന (രാജപുരം പ്ലാന്റേഷൻ റിട്ട. തൊഴിലാളി).മക്കൾ: …

ഫേസ്ബുക്കിൽ മതസ്പർദ്ധ വളർത്തുന്ന പോസ്റ്റ് പ്രചരിപ്പിച്ചു: ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

തൊടുപുഴ: ഫേസ്ബുക്കിൽ മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ ഇട്ട സംഭവത്തിൽ എസ് ഐക്ക് സസ്പെൻഷൻ. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർ കെ. വിജേഷിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണം നടത്താൻ മൂന്നാർ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടു. ത​ട്ട​മി​ട്ട പെൺകുട്ടി പൂ​ക്ക​ളം ത​ട്ടി​ത്തെ​റി​പ്പി​ക്കു​ന്ന ചി​ത്രം അ​ടു​ത്തി​ടെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​പ​രി​വാ​ര്‍ പ്ര​ചാ​ര​ണം എ​സ്‌​ഐ അ​തു​പോ​ലെ പ​ങ്കു​വ​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി. …

ഇന്നത്തെ പ്രധാന വാർത്തകൾ

​നേപ്പാളിൽ കനത്ത മഴയെയും മഞ്ഞുമല തകർച്ചയെയും തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 500 കടന്നു. കാണാതായവരിൽ നൂറുകണക്കിന് ഇന്ത്യക്കാരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. ​അതിർത്തി പ്രദേശങ്ങളായ ബീഹാറിലും മറ്റ് സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചൈന-നേപ്പാൾ അതിർത്തിയിലെ തടാകം കവിഞ്ഞൊഴുകുന്നത് കൂടുതൽ ആശങ്ക ഉയർത്തുന്നു. ​യു.എസ് – ഇറാൻ സംഘർഷം​ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും മൈനുകളും നീക്കം ചെയ്തതായും അന്താരാഷ്ട്ര ജലപാത താൽക്കാലികമായി സുരക്ഷിതമാക്കിയതായും യു.എസ് അവകാശപ്പെട്ടു. ​തങ്ങളുടെ അവകാശങ്ങൾ അംഗീകരിച്ചാൽ നയതന്ത്ര ചർച്ചകൾക്ക് തയ്യാറാണെന്ന് ഇറാൻ …

ഭക്ഷണം പാചകം ചെയ്തു കൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടർ പൊട്ടി ത്തെറിച്ചു; അജ്മാനിൽ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം

ദുബൈ: താമസസ്ഥലത്തുണ്ടായ ഗ്യാസ് അപകടത്തിൽ കാസർകോട് സ്വദേശി മരിച്ചു. പടിഞ്ഞാർ തച്ചരക്കുന്നിൽ പരേതനായ അബ്ദുല്ല പള്ളത്തിന്റെയും ദൈനബിയുടെയും മകൻ ബഷീർ തച്ചരക്കുന്നിൽ (50) ആണ് മരിച്ചത്. റൂമുകളിൽ താമസിക്കുന്നവർക്ക് ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന ജോലിക്കാരനാണ് ബഷീർ. വെള്ളിയാഴ്ച രാവിലെ ഭക്ഷണം പാചകം ചെയ്തു കൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രവാസിയായ ബഷീറിൻ്റെ ആകസ്മിക വിയോഗത്തിൻ്റെ ഞെട്ടലിലാണ് കുടുംബവും നാട്ടുകാരും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ അജ്മാനിൽ പുരോഗമിക്കുകയാണ്. ഭാര്യ: ഖൈറുന്നിസ ഇച്ചിലിങ്കാൽ. മക്കൾ: ഷാനിഫർ (ദുബൈ)ബുഷ്റ, …