‘ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു, ദീപ്തി കല്യാണി തന്റെ കുടുംബത്തെ ഉള്‍പ്പെടെ പറഞ്ഞു’: യൂട്യൂബര്‍ എസ്ആര്‍ ധന്യ

കാസര്‍കോട്: ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍
താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നും ഏത് അന്വേഷണത്തെയും താന്‍ സ്വാഗതം ചെയ്യുന്നുവെന്നും യൂട്യൂബര്‍ എസ്ആര്‍ ധന്യ മാധ്യമങ്ങളോട് പറഞ്ഞു. ഉന്നയിച്ച ആരോപണത്തില്‍ തെളിവുകളുണ്ടെന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന എസ് ആര്‍ ധന്യ പറഞ്ഞു. കുടുംബത്തെ ഉള്‍പ്പടെ പറഞ്ഞതുകൊണ്ടാണ് മോശമായ രീതിയില്‍ വീഡിയോ ചെയ്തത്. സൈബര്‍ അധിക്ഷേപത്തില്‍ താന്‍ നല്‍കിയ ഏഴ് പരാതികളില്‍ പൊലീസ് നടപടി എടുത്തില്ല. പൊലീസ് നടപടി ഇല്ലാത്തതുകൊണ്ടാണ് വീഡിയോയിലൂടെ മറുപടി നല്‍കുന്നതെന്നുമാണ് ധന്യയുടെ വിശദീകരണം. പറഞ്ഞ ആരോപണങ്ങളില്‍ 100 അല്ല 200 ശതമാനവും താന്‍ ഉറച്ചു നില്‍ക്കുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ കൂടി പറഞ്ഞ സമയത്ത് താന്‍ ഉപയോഗിച്ച ഭാഷയ്ക്ക് വലിയ പ്രശ്‌നങ്ങളുണ്ടാകാം, ട്രികര്‍ ആകാനുള്ള കാരണവും താന്‍ പറഞ്ഞിരുന്നുവെന്ന് ധന്യ കൂട്ടിച്ചേര്‍ത്തു. ദീപ്തി കല്യാണിയെയും സുഹൃത്തിനെയും അധിക്ഷേപിച്ച് ഹെലന്‍ ഓഫ് സ്പാര്‍ട്ട സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് പരാതിക്ക് കാരണമായത്. തുടര്‍ന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ദീപ്തി പരാതി നല്‍കുകയായിരുന്നു. തൃശൂര്‍ സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മോഡലും നടിയുമായ ദീപ്തി കല്യാണി ഗുരുവായൂര്‍ സ്വദേശിയാണ്. കഴിഞ്ഞ ജുലൈയില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് ധന്യക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാകും വിധം വാഹനവുമായി കടന്നുകളഞ്ഞെന്നായിരുന്നു പരാതി. ഇതിന് പിന്നാലെ വിശദീകരണവുമായി യുവതി രംഗത്തെത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ ധന്യയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്റുചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page