കോണ്‍ഗ്രസ്- സി പി എം ഭായ് ഭായ്; ആലപ്പുഴ ചെന്നാം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ ബി ജെ പി അംഗമായ പഞ്ചായത്ത് പ്രസിഡന്റിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി

ആലപ്പുഴ: മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ സി പി എം കോണ്‍ഗ്രസ്സുമായി അടുക്കുന്നു.
ബി ജെ പി ഭരണത്തിലായിരുന്ന ആലപ്പുഴയിലെ ചേര്‍ത്തല ചെന്നാംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ബി ജെ പി അംഗം വി വിനീതയെ കോണ്‍ഗ്രസ്- സി പി എം കൂട്ടുകെട്ട് അവിശ്വാസത്തിലൂടെ പുറത്താക്കി.
19 അംഗപഞ്ചായത്തില്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും ഏഴ് അംഗങ്ങള്‍ വീതമാണുള്ളത്. സി പി എമ്മിന് അഞ്ചംഗങ്ങളുണ്ട്. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏഴ് അംഗങ്ങള്‍ വീതമുള്ള കോണ്‍ഗ്രസും ബി ജെ പിയും മത്സരിച്ചെങ്കിലും നറുക്കെടുപ്പില്‍ ഇരു സ്ഥാനങ്ങളും ബി ജെ പിക്കു നറുക്കു വീഴുകയായിരുന്നു. പഞ്ചായത്ത് ഭരണം ആറുമാസം പിന്നിട്ടതിനെത്തുടര്‍ന്നു പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയും സി പി എം മെമ്പര്‍മാര്‍ അതിനെ പിന്തുണക്കുകയുമായിരുന്നു.
പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിലും ബി ജെ പിക്ക് അടുത്തിടെ അവിശ്വാസത്തിലൂടെ ഭരണം നഷ്ടമായിരുന്നു. യു ഡി എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ രണ്ട് സി പി എം അംഗങ്ങള്‍ അവിടെയും പിന്തുണക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page