മുള്ളേരിയ: കെട്ടിട നിർമ്മാണ തൊഴിലാളി അഡൂർ മണ്ഡബെട്ടുവിലെ ബാലകൃഷ്ണൻ (48) കുഴഞ്ഞു വീണു മരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടൻ അടുത്തുള്ള ക്ലിനിക്കിൽ എത്തിച്ചെങ്കിലും കുഴഞ്ഞു വീഴുകയായിരുന്നു. പ്രാഥമിക ചികിത്സക്കു ശേഷം ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പരേതനായ ഗോപാലനാണ് പിതാവ്. അമ്മ: മാധവി. ഭാര്യ: സുജാത. മക്കൾ: ഷിബിൽ, അനന്യ. സഹോദരങ്ങൾ: ശ്രീധര ,ലക്ഷ്മി.







