കാസര്‍കോട്: ഗണേശ ചതുർത്ഥി ആഘോഷങ്ങളോടനുബന്ധിച്ച് സെപ്റ്റംബര്‍ 14 തിങ്കളാഴ്ച കാസര്‍കോട് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാകളക്ടര്‍
പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി പരീക്ഷകള്‍, സ്‌കൂള്‍ ബോര്‍ഡ് പരീക്ഷകള്‍, മറ്റ് പൊതു നിയമന പരീക്ഷകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല. ഈ പരീക്ഷകള്‍ നിശ്ചയിച്ചത് പ്രകാരം നടക്കും. അവശ്യ സേവനങ്ങള്‍, സര്‍ക്കാര്‍ ട്രഷറികള്‍, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന വാണിജ്യ ബാങ്കിംഗ് സ്ഥാപനങ്ങള്‍ എന്നിവ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.







