മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ ഡിസിസി അംഗം ചേന്തി അനിലിനെ കോണ്‍ഗ്രസ് പുറത്താക്കി

തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രി വിഡി സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് ഡിസിസി അംഗം ചേന്തി അനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കെപിസിസി നിര്‍ദേശത്തെ തുടര്‍ന്ന് തിരവനന്തപുരം ഡിസിസിയാണ് അനിലിനെതിരെ നടപടി സ്വീകരിച്ചത്. മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തില്‍ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്ള ആളാണെന്നും വാഹനം തടഞ്ഞത് മുഖ്യമന്ത്രിയെ തടയണമെന്ന ഉദ്ദേശ്യത്തോടെയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു പ്രതിക്കെതിരെ ശ്രീകാര്യം, തുമ്പ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീഷണിപ്പെടുത്തല്‍, നിയമവിരുദ്ധമായി തടഞ്ഞുവെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ശ്രീകാര്യം പൊലീസ് അനിലിനെ അറസ്റ്റ് ചെയ്തത്. ചേന്തിയിലെ ശ്രീനാരായാണ ഗുരു ജയന്തി പരിപാടിയില്‍ എത്തിയില്ലെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയെ തടഞ്ഞത്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാമെന്ന ഉറപ്പ് നല്‍കിയിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം, താന്‍ മുഖ്യമന്ത്രിയെ തടഞ്ഞിട്ടില്ലെന്നും മറിച്ച് മുഖ്യമന്ത്രിയാണ് പ്രകോപിതനായി സംസാരിച്ചതെന്നും അനില്‍ ആരോപിച്ചു. ചേന്തിയിലെ പരിപാടിയില്‍ പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നുവെന്നും തന്നെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയാണെന്നുമാണ് സ്റ്റേഷനില്‍ നിന്ന് പുറത്തിറക്കുമ്പോള്‍ ചേന്തി അനില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page