കാസര്‍കോട്: ആശുപത്രി ജീവനക്കാരിയായ 22 കാരിയെ അതേ ആശുപത്രിയിലെ ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ മെയില്‍ ആശുപത്രിയില്‍ വച്ചാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. യുവതി വനിതാ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു.







