കാസര്‍കോട്: ഉപ്പള ഗേറ്റിന് സമീപം ദേശീയപാതയിലെ സര്‍വീസ് റോഡിലെ ഓവുചാലിലെ വെള്ളക്കെട്ടില്‍ ബൈക്ക് കണ്ടെത്തി. വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു ബൈക്ക്. വെള്ളത്തില്‍ ബൈക്ക് യാത്രക്കാരന്‍ വീണിട്ടുണ്ടാകുമോ എന്ന സംശയത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് തിരച്ചില്‍ തുടങ്ങി. ശനിയാഴ്ച ഉച്ചയോടെയാണ് ഓവുചാലില്‍ ബൈക്ക് കണ്ടെത്തിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓവുചാലിലെ വെള്ളം വറ്റിച്ചപ്പോഴാണ് ബൈക്ക് കണ്ടത്. ഒരുമാസം മുമ്പാണ് ഇവിടെ ഓവുചാല്‍ നിര്‍മിച്ചത്. വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.







