മലപ്പുറം: മലപ്പുറത്ത് 10 കിലോ എംഡിഎംഎ പിടിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്. മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ നിന്നാണ് ഇത്രയധികം എംഡിഎംഎ പിടികൂടിയത്. മൂന്നു പേരും അറസ്റ്റിലായിട്ടുണ്ട്.
മഞ്ചേരിയില്‍ നിന്ന് നേരത്തെ 96 ഗ്രാം എംഡിഎംഎയുമായി ആറുപേരെ പിടികൂടിയിരുന്നു. ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 10 കിലോയിലധികം എംഡിഎംഎയുമായി മൂന്നു പേര്‍ പിടിയിലായത്. പിടിയിലായവരെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ആര്, എവിടെ നിന്നാണ് എംഡിഎംഎ എത്തിച്ചത്, ആരൊക്കെയാണ് സബ് ഏജന്റുമാര്‍ എവിടെയൊക്കെയാണ് വിതരണം ചെയ്യുന്നത്, ഇടപാടുമായി ബന്ധപ്പെട്ടവരാരൊക്കെയാണ് തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്.








