മംഗളൂരു: കഴിഞ്ഞ എട്ട് വര്‍ഷമായി കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്ന കണ്ണൂര്‍ സ്വദേശിയെ സിറ്റി ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മുക്കച്ചേരിക്ക് സമീപമുള്ള ഹിലാരിനഗറില്‍ താമസിക്കുന്ന കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി മുവാസ് (45) ആണ് പിടിയിലായത്. മംഗളൂരു ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ മുവാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയതിനെ. തുടര്‍ന്ന് കോടതി അയാള്‍ക്കെതിരെ എല്‍പിസി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മംഗളൂരു ഈസ്റ്റ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.








